Monday 28 November 2022 09:22 AM IST : By സ്വന്തം ലേഖകൻ

‘വാഷ്ബേസനില്‍ ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന മോഹൻലാല്‍’: ‘മോഹൻലാൽ ഒരു ആവാസ വ്യൂഹം’ ശ്രദ്ധേയമാകുന്നു

mohanlal

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് വളർത്തു മൃഗങ്ങളോടുള്ള ഇഷ്ടം പ്രശസ്തമാണ്. സഹജീവികളോടും പ്രകൃതിയോടുമുള്ള അദ്ദേഹത്തിന്റെ കരുതൽ അനുകരണീയവും. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളോടൊപ്പമുള്ള ലാലേട്ടന്റെ മനോഹരമായ ഒരു ഫാമിലി കാരിക്കേച്ചൻ വരച്ചിന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു.

‘മോഹൻലാൽ ഒരു ആവാസ വ്യൂഹം’ എന്ന വിഡിയോയിലൂടെയാണ് ചിത്രത്തിന്റെ പിറവിയെക്കുറിച്ച് അദ്ദേഹം പറയുന്നത്. മോഹൻലാലും കുടുംബവും അവർക്കൊപ്പം പത്തോളം വളർത്തുമൃഗങ്ങളും കൗതുകകരമായ ഒരു പെയിന്റിങ് ആണ് സുരേഷ് ഒരുക്കിയിരിക്കുന്നത്.

വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന മോഹൻലാലിനെ താന്‍ കണ്ടിട്ടുണ്ടെന്നും കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന മോഹൻലാലിനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും സുരേഷ് ബാബു വിഡിയോയിൽ പറയുന്നു.

താന്‍ വരച്ച മോഹന്‍ലാലിന്‍റെ കാരിക്കേച്ചറുകള്‍ എല്ലാം ചേര്‍ത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാന്‍ ഒരുങ്ങുകയാണ് സുരേഷ്. പെയിന്റിങ്ങിന്റെ സന്തോഷം പങ്കുവയ്ക്കുന്ന മോഹൻലാലിനെയും വിഡിയോയിൽ കാണാം.