Thursday 11 May 2023 09:44 AM IST : By സ്വന്തം ലേഖകൻ

ജപ്പാൻ യാത്ര കഴിഞ്ഞ് ചെന്നെയിൽ തിരിച്ചെത്തി ലാലേട്ടൻ, ‘മലൈക്കോട്ടൈ വാലിബൻ’ രണ്ടാം ഷെഡ്യൂളിൽ ?

mohanlal

കുടുംബത്തോടൊപ്പമുള്ള ജപ്പാനിലെ അവധിക്കാല ആഘോഷം കഴിഞ്ഞ്, ചെന്നൈയിൽ തിരിച്ചെത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ആരാധകർക്കൊപ്പം ജിമ്മിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഫാൻസ് പേജുകളിൽ ഇതിനകം വൈറൽ ആണ്.

ചെന്നൈയിൽ ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബൻ’ രണ്ടാം ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. നാൽപ്പത് ദിവസത്തോളം ചെന്നൈയിൽ ചിത്രീകണം ഉണ്ടാകും എന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇല്ല.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് ‘മലൈക്കോട്ടെ വാലിബന്റെ’ സംവിധാനം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ എന്നിവരാണ് താരനിരയിൽ. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരാണ് നിർമാണം.