Friday 20 January 2023 10:40 AM IST : By സ്വന്തം ലേഖകൻ

‘ഉമ്മയെ കാണാൻ നസ്രിയയുടെ സഹോദരിയെപ്പോലെ തോന്നുന്നു’: ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

nazriya

ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി നസ്രിയ നസീം. ഉമ്മയോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രവും താരം പങ്കുവച്ചു. ആരാധകരും സുഹൃത്തുക്കളും ഉൾപ്പടെ നിരവധിയാളുകളാണ് നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.

‘ഹാപ്പി ബര്‍ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്‌, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു’ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കമന്റിൽ കുറിച്ചത്.

ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, പേളി മാണി, മീര നന്ദൻ തുടങ്ങിയവരും ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി.