Friday 20 January 2023 10:27 AM IST : By സ്വന്തം ലേഖകൻ

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി’: വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം നവാഗതര്‍

pallotty

നവാഗത സംവിധായകന്റെ ചിത്രം അവതരിപ്പിച്ച് മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ലിജോ ജോസ് പെല്ലിശ്ശേരി.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ‘പല്ലൊട്ടി; നയന്റീസ് കിഡ്‍സ്’ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്നത്.

വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന്‍ ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയാണ്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൗഹൃദത്തിന്‍റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. ജിതിന്‍ രാജ് സംവിധാനം ചെയ്‍ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്റെ സിനിമാരൂപമാണ് ‘പല്ലൊട്ടി’. ദീപക് വാസന്റേതാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം.