Monday 06 February 2023 01:51 PM IST : By സ്വന്തം ലേഖകൻ

ഇതൊക്കെ ദേ ഇത്രേയുള്ളൂ...: മഴയത്ത് പ്രണവിന്റെ സാഹസിക പ്രകടനം: വിഡിയോ ഏറ്റെടുത്ത് ആരാധകർ

pranav

മഴയത്ത് സ്ലാക് ലൈനിലൂടെ നടക്കുന്ന വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവനായകൻ പ്രണവ് മോഹൻലാൽ.

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന പ്രണവിന്റെ സാഹസിക വിഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊരു വിഡിയോയാണ് പുതിയതും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ് പ്രണവ്. ശരീരം ബാലൻസ് ചെയ്‌ത് ഒരു വശത്തേക്കു നടന്ന ശേഷം മറുവശത്തേക്ക് തിരിച്ചു നടക്കുകയാണ് വിഡിയോയിൽ പ്രണവ്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം.