Thursday 08 December 2022 11:50 AM IST : By സ്വന്തം ലേഖകൻ

വഴിയരികിലെ ബഞ്ചിൽ കിടന്നുറങ്ങുന്ന പ്രണവ്: സ്പെയിനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് താരം

pranav

സ്പെയിനിൽ, വഴിയരികിലെ ബഞ്ചിൽ കിടന്നുറങ്ങുന്ന തന്റെ ചിത്രം പങ്കുവച്ച് യുവനായകനും മലയാളത്തിന്റെ പ്രിയതാരപുത്രനുമായ പ്രണവ് മോഹൻലാൽ.

പ്രണവ് മോഹൻലാൽ യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈല്‍ കാൽനടയായാണ് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസൻ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

സ്പെയിനിൽ നിന്നുള്ള മറ്റു ചില ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രയെ ഏറെ പ്രണയിക്കുന്ന പ്രണവിന്റെ, യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.