Friday 17 March 2023 12:25 PM IST : By സ്വന്തം ലേഖകൻ

വേറിട്ട കാഴ്ച ഉറപ്പാക്കാൻ ‘പുരുഷ പ്രേതം’ വരുന്നു: ട്രെയിലർ ശ്രദ്ധേയമാകുന്നു

purusha-pretham

സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന ‘പുരുഷ പ്രേതം’ ത്തിന്റെ ട്രെയിലർ എത്തി. ദര്‍ശന രാജേന്ദ്രൻ പ്രധാന കഥാപാത്രമാകുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും. മാർച്ച് 24 മുതലാണ് സ്‍ട്രീമിങ് തുടങ്ങുക.

ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകൻ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് – സുഹൈൽ ബക്കർ.

മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ്.