Thursday 30 March 2023 10:36 AM IST : By സ്വന്തം ലേഖകൻ

‘കളിയാട്ട’ത്തിനു ശേഷം ‘പെരുങ്കളിയാട്ടം’: വൻ മേക്കോവറിൽ വീണ്ടും സുരേഷ് ഗോപി

suresh-gopi

‘കളിയാട്ട’ത്തിനു ശേഷം ‘പെരുങ്കളിയാട്ട’വുമായി സുരേഷ്–ഗോപിയും ജയരാജും. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

1997ൽ കളിയാട്ടം എന്ന സിനിമ ജയരാജും സുരേഷ് ഗോപിയും ചേർന്ന് ഒരുക്കിയതാണ്. ഇപ്പോൾ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരും ഒന്നിക്കുന്നു – ‘ഒരു പൊരുങ്കളിയാട്ടം’. ‘കളിയാട്ടം’ എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇതെന്നും സംവിധായകൻ പറയുന്നു. ഷൈൻ ടോം ചാക്കോ, അനശ്വര, ബി.എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കളിയാട്ടം ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരേഷ് ഗോപിക്ക് നേടിക്കൊടുത്തിരുന്നു. നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാരിയരാണ്.