Tuesday 24 January 2023 09:46 AM IST : By സ്വന്തം ലേഖകൻ

പ്രണയവും ആക്ഷനും ചേർന്ന് ‘വെടിക്കെട്ടി’ന്റെ ‘വെടിക്കെട്ട്’ ട്രെയിലർ: വേറിട്ട ഭാവത്തിൽ വിഷ്ണുവും ബിബിനും

vedikkettu

‘വെടിക്കെട്ട്’ ട്രെയിലർ ശ്രദ്ധേയമാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്നു. ഫെബ്രുവരി 3 നു ചിത്രം തിയറ്ററുകളിലെത്തും.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവരാണ്. പുതുമുഖം ഐശ്യര്യ അനിൽകുമാറാണ് നായിക. ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വി.സി. പ്രവീൺ, ബൈജു ഗോപാലൻ, ജിയോ ജോസഫ്, ഹന്നാൻ മാരമുറ്റം എന്നിവരാണ് സഹനിർമാണം.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ്.