Monday 06 February 2023 12:00 PM IST : By സ്വന്തം ലേഖകൻ

അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുമായി മമ്മൂട്ടി: ക്രിസ്റ്റഫറിന്റെ പുതിയ ടീസറും ഹിറ്റ്

mammootty

ബി. ഉണ്ണികൃഷ്ണൻ–മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പുതിയ ടീസറും ഹിറ്റ്. മമ്മൂട്ടിയുടെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ‘ബയോഗ്രാഫി ഓഫ് എ വിജിലാന്റെ കോപ്പ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്.

സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നു. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.