Tuesday 21 March 2023 11:33 AM IST : By സ്വന്തം ലേഖകൻ

അനൂപ് മേനോന്റെ നായികയായി ദിൽഷ പ്രസന്നൻ: ‘ഓ സിൻഡ്രല്ല’ ഒരുങ്ങുന്നു

anoop

ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി ദിൽഷ പ്രസന്നൻ അനൂപ് മേനോന്റെ നായികയാകുന്നു. ‘ഓ സിൻഡ്രല്ല’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ഇവിടെ ഞാനെന്റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു.. ആദ്യം എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പിക്ക് നന്ദി. ഈ മനോഹരമായ തുടക്കത്തിന്, എന്നിൽ വിശ്വാസമർപ്പിച്ചതിനും എന്നെ നയിച്ചതിനും അനൂപ് മേനോന് നന്ദി. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം’. –സിനിമയുടെ പോസ്റ്റർ പങ്കുവച്ച് ദിൽഷ കുറിച്ചു.

റെണോൾസ് റഹ്മാൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്പി. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് നിർമാണം.