Monday 06 February 2023 10:18 AM IST : By സ്വന്തം ലേഖകൻ

മനസ്സ് നിറയ്ക്കും ചിരിയുമായി ഭാവന വീണ്ടും: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയിലർ എത്തി

bhavana

ഭാവനയെയും ഷറഫുദ്ദീനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എഴുതി സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ന്റെ ട്രെയിലർ എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണിത്. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.