Thursday 23 March 2023 02:20 PM IST : By സ്വന്തം ലേഖകൻ

മനസ്സ് നിറച്ച് ഈ മനോഹരമായ ചിരികൾ...ചിത്രവും...: ഓസ്കാറുമായി നിൽക്കുന്ന ബൊമ്മനും ബെല്ലിയും...

elephent

ഓസ്കർ വേദിയിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ നേട്ടങ്ങളിലൊന്നാണ് മികച്ച ഡോക്യുമെന്ററി ഷോർട്ടിനുള്ള പുരസ്കാരം നേടിയ ‘ദി എലിഫന്റ് വിസ്പേഴ്സ്’. രഘു അമ്മു എന്നീ ആനകുട്ടികളെ വളർത്തുന്ന ബൊമ്മന്‍– ബെല്ലി ദമ്പതികളുടെ ജീവിതം ആസ്വാദകരിലേക്കെത്തിച്ച്, കാർത്തികി ഗോൺസാൽവസ് എന്ന സംവിധായിക ഒരുക്കിയതാണ് ഈ സൃഷ്ടി.

രഘുവിന്റെയും അമ്മുവിന്റെയും കുട്ടുകുറുമ്പിനൊപ്പം അവരെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കണ്ട് പരിപാലിക്കുന്നു ബൊമ്മനും ബെല്ലിയും.

ഇപ്പോഴിതാ, ഇരുവരും ഓസ്കാറുമായി നിൽക്കുന്ന ചിത്രം കാർത്തികി ഗോൺസാൽവസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘നമ്മൾ പിരിഞ്ഞ് നിന്നിട്ട് ഇപ്പോൾ നാലു മാസങ്ങളായി, വീട്ടിൽ തിരിച്ചെത്തിയ പോലൊരു ഫീൽ ആണ് നിങ്ങളെ കാണുമ്പോൾ തോന്നുന്നത്’ ചിത്രത്തിനൊപ്പം കാർത്തികി കുറിച്ചു.

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യൂമെന്ററി ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഓസ്കർ ലഭിച്ചതിനു പിന്നാലെ നെറ്റ്ഫ്ലിക്സ് ബൊമ്മനെയും ബെല്ലിയെയും അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു.