Monday 06 February 2023 09:59 AM IST : By സ്വന്തം ലേഖകൻ

ഡബ്ല്യു.സി.സി ഇല്ലായിരുന്നെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിനു കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു: ഇന്ദൻസിന്റെ വാക്കുകൾ ചർച്ചയാകുന്നു

indrans

ഡബ്ല്യു.സി.സി എന്ന സംഘടന ഇല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിനു കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു എന്ന് നടൻ ഇന്ദ്രൻസ്.

ആക്രമിക്കപ്പെട്ട നടിയെ ചെറുപ്പം തൊട്ടേ അറിയാം. മകളെ പോലെയാണ്. സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുകയെന്നും ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഞെട്ടലുണ്ടാക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഡബ്ല്യു.സി.സി എന്നൊരു സംഘടന ഇല്ലായിരുന്നു എങ്കിൽ പോലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമായിരുന്നു. ഇതിനേക്കാൾ കൂടുതൽ ആളുകളുടെ പിന്തുണ കിട്ടുമായിരുന്നു എന്നാണ് തോന്നുന്നതെന്നും സ്ത്രീ എന്നും പുരുഷനെക്കാള്‍ മുകളിലാണെന്നും അത് തിരിച്ചറിയാത്തവരാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.