Thursday 23 March 2023 01:41 PM IST : By സ്വന്തം ലേഖകൻ

അതീവ ഗുരുതരാവസ്ഥയിൽ, ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ: പ്രാർഥനയോടെ കലാകേരളം

innocent

നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ എന്നു റിപ്പോർട്ട്.

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. രണ്ടാഴ്ച മുമ്പാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നു റൂമിലേയ്‌ക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു.