നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യുടെ ടീസര്‍ എത്തി.
എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് സിനിമ നിർമിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി എത്തുന്ന കാക്കിപ്പടയിൽ മാലാ പാർവതി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ എന്നിവരും അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിങും നിർവഹിക്കുന്നു.