Tuesday 28 March 2023 09:42 AM IST : By സ്വന്തം ലേഖകൻ

സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ് കാവ്യ,ആശ്വസിപ്പിച്ച് ദിലീപ്: ഇന്നസന്റിന് വേദനയോടെ വിട

kavya

നടൻ ഇന്നസന്റിന് ആദരാഞ്ജലി അർപ്പിച്ച്, മനസ്സ് വിങ്ങിക്കരഞ്ഞ് നടി കാവ്യ മാധവൻ. ജീവിതത്തിൽ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന ഇന്നസന്റിന്റെ വിയോഗം കാവ്യയെ ഏറെ നൊമ്പരപ്പെടുത്തുന്നു. സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ കാവ്യയെ ദിലീപ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

കൊച്ചിയിലെ പൊതുദർശനത്തിനു ശേഷം പതിനൊന്നരയോടെ ഇരിങ്ങാലക്കുടയിലേക്കു പുറപ്പെട്ട വിലാപയാത്ര ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലുമെല്ലാം തടിച്ചുകൂടിയ ആരാധകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി രണ്ടരയോടെയാണ് ഇരിങ്ങാലക്കുട ടൗൺഹാളിൽ എത്തിയത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി മൃതദേഹം ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വീട്ടിലെത്തിച്ചപ്പോഴേക്കും സമയം ആറ് കഴിഞ്ഞിരുന്നു. ഇവിടെയും വൻ ജനാവലി പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തു നിൽക്കുകയായിരുന്നു.