Thursday 08 December 2022 11:35 AM IST : By സ്വന്തം ലേഖകൻ

ചടങ്ങുകൾ നടന്നത് പാലിയം കൊട്ടാരത്തില്‍ വച്ച്: ലളിതം സുന്ദരം ഈ വിവാഹം: ചിത്രങ്ങൾ

niranj-new

മണിയൻപിളള രാജുവിന്റെ മകനും യുവ നടനുമായ നിരഞ്ജിന്റെ വിവാഹത്തിൽ സജീവസാന്നിധ്യമായി മമ്മൂട്ടിയും ജയറാമും ജഗദീഷുമടക്കമുള്ള താരങ്ങൾ. നിരഞ്ജനയാണ് നിരഞ്ജിന്റെ വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷൻ ഡിസൈനറാണ്.

പാലിയം കൊട്ടാരത്തില്‍ വച്ച് ഇന്ന് രാവിലെ 9.15 നായിരുന്നു മുഹൂര്‍ത്തം. കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകന്‍ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത്.