Tuesday 28 March 2023 09:54 AM IST : By സ്വന്തം ലേഖകൻ

ആറരപ്പതിറ്റാണ്ടു നീണ്ട നാടകജീവിതം: വിക്രമൻ നായർക്ക് വിട നൽകി കലാകേരളം

vikraman

പ്രശസ്ത നടനും നാടകപ്രവർത്തകനുമായ വിക്രമൻ നായർ അന്തരിച്ചു. 78 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആറരപ്പതിറ്റാണ്ടു നീണ്ട നാടകജീവിതം. സിനിമ – സീരിയൽ രംഗങ്ങളിലും സജീവമായിരുന്നു. 16 വയസ്സുമുതൽ കോഴിക്കോട്ടെ കലാസമിതിപ്രവർത്തനങ്ങളിൽ സജീവം. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം പ്രവർത്തിച്ചു. 53 പ്രൊഫഷനൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ അഭിനയിച്ചു.

ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദുർഗാ സുജിത്ത്, ഡോ. സരസ്വതി ശ്രീനാഥ്. മരുമക്കൾ: കെ.പി. സുജിത്ത്, കെ.എസ്. ശ്രീനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.