Thursday 08 June 2023 03:53 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ കടലാഴം... സ്വവർഗാനുരാഗ കഥയുമായി അമോർ: മനസു കീഴടക്കി മ്യൂസിക്കല്‍ വിഡിയോ

amor-4

സ്വാഭിമാന ആഘോഷങ്ങൾക്കൊപ്പം സ്വവർഗാനുരാഗ കഥയുമായി അമോർ. സ്വാഭിമാന മാസത്തിൽ സ്വവർഗ പ്രണയാനുഭവങ്ങളുടെ സംഗീതാവിഷ്കാരവുമായാണ് അമോർ എത്തുന്നത്. കേരള സർവ്വകലാശാല മന:ശാസ്ത്ര അധ്യാപികയും എഴുത്തുകാരിയുമായ റ്റിസി മറിയം തോമസാണ് അമോറിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്. സ്വവർഗ പ്രണയത്തെക്കുറിച്ചുള്ള ധാരണകളെ തിരുത്തുന്ന വിധം സ്വവർഗ പ്രേമത്തിന്റെ സുന്ദര ഭാവങ്ങൾ അമോറിനെ കൂടുതൽ ആകർഷമാക്കുന്നു.

ഗാനം ആലപിച്ചത് ഡുട്ടു സ്റ്റാൻലിയാണ്. ഗോൾഡിയൻ ഫിഞ്ചസ് പ്രൊഡക്ഷൻസിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജിജോ കുര്യാക്കോസ് . അഭിനേതാക്കൾ: യൂനസ് മറിയം, രതീഷ് സുന്ദർ. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് അമോർ പൂർത്തീകരിച്ചത്. തായ് പ്രസാദ് ക്യാമറയും സരുൺ സുരേന്ദ്രൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.