Tuesday 29 November 2022 10:28 AM IST : By സ്വന്തം ലേഖകൻ

‘കഴിഞ്ഞ പന്ത്രണ്ട് വർഷമായി അവൾ എന്റെ കൂടെയുണ്ടായിരുന്നു’: വേദന പങ്കുവച്ച് ഗോപി സുന്ദറും അഭയ ഹിരൺമയിയും

gopi-sundher

ഏറ്റവും പ്രിയപ്പെട്ട വളർത്തു നായ ഹിയാഗോയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയും.

‘കുടുംബാംഗങ്ങളിലൊരാൾ, അവളെ ഒരു വളർത്തു മൃഗം എന്ന രീതിയിൽ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങളിൽ ഒരാളായിരുന്ന അവൾ ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അവൾ എന്റെ കൂടെയുണ്ട്...നീ എന്നും സ്നേഹിക്കപ്പെടുകയും ഓർമിക്കപ്പെടുകയും ചെയ്യും...’ ഗോപി കുറിച്ചു.

ഞങ്ങളുടെ രാജകുമാരി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്…ഹിയാഗോ…ഒന്നും എഴുതാൻ പറ്റുന്നില്ല എന്നതാണ് സത്യം. വികാരങ്ങൾക്കും വാക്കുകൾക്കും മുകളിലാണ് നീ എന്നാണ് അഭയ കുറിച്ചത്.