Wednesday 30 November 2022 03:37 PM IST : By സ്വന്തം ലേഖകൻ

ശില്‍പയും നിവേദ്യയും ഒന്നാമത്; ബാല സാഹിത്യകാരന്‍ പി. നരേന്ദ്രനാഥ് ഓണ്‍ലൈന്‍ ഗാനമത്സരത്തില്‍ ഏഴുപേര്‍ വിജയികള്‍

narendra പി വി ശില്‍പ, നിവേദ്യ പി കുമാര്‍

ബാല സാഹിത്യകാരന്‍ പി. നരേന്ദ്രനാഥിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മകളും ഗസൽ ഗായികയുമായ സുനിത നെടുങ്ങാടി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഗാനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഏഴുപേര്‍ വിജയികളായി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000 രൂപ, 7500 രൂപ, 2500 രൂപ എന്നിങ്ങനെയാണ് സമ്മാനം. 

വിജയികള്‍- സീനിയര്‍ വിഭാഗം

1. പി വി ശില്‍പ, പെരിന്തല്‍മണ്ണ, മലപ്പുറം

2. അളക ജയപാല്‍, മേപ്പയ്യൂര്‍, കോഴിക്കോട്

3. ശരത് എസ് കുമാര്‍, ബെംഗളൂരു

വി‍ജയികള്‍- ജൂനിയര്‍ വിഭാഗം

1. നിവേദ്യ പി കുമാര്‍, പത്തനാപുരം, കൊല്ലം

2. കെ എ ഭദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്

3. ടി കെ സാന്ദ്ര, മാങ്കാവ്, കോഴിക്കോട്

4. ഇസബെല്‍ ഫ്രാന്‍സിസ്, കിളിയന്തറ, കണ്ണൂര്‍

രണ്ടു വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന പി നരേന്ദ്രനാഥ് ഓൺലൈൻ മ്യൂസിക് അവാർഡിന് മികച്ച പ്രതികരണമാണ് സംഗീതപ്രേമികളില്‍ നിന്നും ലഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി, 15 വയസ്സിനു മുകളിൽ 15 വയസ്സിനു താഴെ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. 

Tags:
  • Movies