Saturday 07 August 2021 02:57 PM IST : By സ്വന്തം ലേഖകൻ

കലംകാരി ഡിസൈൻ കണ്ടാൽ എങ്ങനെ നോക്കാതിരിക്കും? ബെഡ് ഷീറ്റുകളും കവറുകളും കലംകാരി സ്റ്റൈലിൽ ഒരുക്കി മിനിഷ ജോർജ്

mbusinaatt

ഇൻഡിഗോ നിറത്തിലൊരു കലംകാരി ഡിസൈൻ കണ്ടാൽ എങ്ങനെ നോക്കാതിരിക്കും? സുന്ദരമായ കലംകാരി ബെഡ് ഷീറ്റുകളും, ബെഡ് കവറുകളും, ക്വിൽറ്റുകളുമായി വീടിനെ മനോഹരമാക്കിയാലോ? കലംകാരിയോടും കോട്ടൻ മെറ്റീരിയലിനോടും ഉള്ള പ്രിയമാണ് മിനിഷ എന്ന മൂവാറ്റുപുഴക്കാരിയെ ഓൺലൈൻ ബെഡ്ഷീറ്റ് വിപണനരംഗത്തേക്ക് എത്തിച്ചത്.

രണ്ടാമതൊരു വരുമാനം

‘ഇൻഫോപാർക്കിൽ ഹ്യൂമൻ റിസോഴ്സ് വകുപ്പിൽ ജോലി ചെയ്യുന്നതിനിടയിൽ തലയിലുദിച്ച ഐഡിയയാണ് ഈ ബിസിനസ്.ലോക്‌ഡൗണ്‍ സമയത്തായിരുന്നു ‌പുതിയ വീടു വച്ച് മാറിയത്. കിടക്ക വിരിക്കും ജനാല വിരികൾക്കുമായി വ്യത്യസ്തമായ ഹോം ലിനൻ ഒരുപാട് അന്വേഷിച്ചു. സോഷ്യൽ മീഡിയ വഴി കേരളത്തിന് പുറത്തുള്ള ഡീലർമാരെ പരിചയപ്പെട്ടു.

പല സ്ഥലങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ പ്രൊഡക്റ്റ്സ് ആണ് വീട്ടിലെ ആവശ്യത്തിന് ലഭിച്ചത്. കാണുന്നവരൊക്കെ അവർക്കും വാങ്ങി കൊടുക്കാമോ എന്ന് ചോദിച്ചപ്പോഴാണ് ചെറിയ ബിസിനസായി തുടങ്ങിക്കൂടെ എന്ന് ഞാനും ചിന്തിച്ചത്. ഒരു സെക്കന്‍ഡ് ഇൻകം എല്ലാ കാലത്തും എന്റെ ലക്ഷ്യമായിരുന്നു.

‘Decor diary by Minisha’ എന്നാണ് ഇൻസ്റ്റഗ്രാമിലെ പേജ്. കോട്ടൻ, ജയ്പുർ, എംബ്രോയ്ഡറി, ക്രോഷേ, ലിനൻ, ഹാൻഡ് ലൂം തുടങ്ങി എല്ലാ മെറ്റീരിയലിലും ഡിസൈനിലും ബെഡ്ഷീറ്റുകൾ ലഭ്യമാണ്. ഇതിനും പുറമേ കുഷ്യൻ കവർ, ടേബിൾ മാറ്റ്, ടേബിൾ റണ്ണർ എന്നിവയും ആവശ്യാനുസരണം എത്തിക്കും.

ഭർത്താവ് അരുൺ ടോം ബിസിനസ് രംഗത്താണ്.  മകൾ റേച്ചലിന് രണ്ട് വയസ്സായി. ഇവരുടെ കാര്യങ്ങളും എന്റെ ജോലിയും മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തന്നെയാണ് ബിസിനസിന് വേണ്ടിയും സമയം കണ്ടെത്തുന്നത്. 999 രൂപ മുതലാണ് വില. മെറ്റീരിയലിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

_BAP8360

MY OWN WAY

∙  ഞാനാണ് കസ്റ്റമറെങ്കിൽ വാങ്ങുമോ എന്ന് ആലോചിച്ചു മാത്രമേ പ്രൊഡക്റ്റ്  തിരഞ്ഞെടുക്കൂ.

∙ അധികം സ്റ്റോക്ക് എടുത്തു വയ്ക്കാറില്ല. ആവശ്യാനുസരണം മാത്രം.

∙ നിറത്തിലും ഡിസൈനിലും വ്യത്യസ്ത ഉണ്ടാകണമെന്ന് നിർബന്ധമാണ്.

∙ ബോക്സിനുള്ളിൽ ഗിഫ്റ്റ് റാപ് ചെയ്ത് മനോഹര സമ്മാനമാക്കി നൽകാറുണ്ട്.

Tags:
  • Columns