Saturday 27 November 2021 03:30 PM IST : By സ്വന്തം ലേഖകൻ

എത്ര ക്യൂട്ട് ആണ് ഈ ഹെയർബാൻഡ്! ചങ്ങനാശ്ശേരിക്കാരി നിനുവിന് ബിസിനസ് ഐഡിയ മിന്നുന്നത് യുകെയിൽ വച്ച്, വിജയരഹസ്യം

busiwomen5455777767floweee

നിനു എന്ന ചങ്ങനാശ്ശേരിക്കാരിക്ക് ബിസിനസ് ഐഡിയ മിന്നുന്നത് യുകെയിൽ വച്ചാണ്. ‘ബിടെക് കഴിഞ്ഞ് രണ്ടു വർഷത്തോളം ജോലി ചെയ്തപ്പോഴേക്കും വിവാഹമായി. പിന്നെ, നേരെ യുകെയിലേക്ക്. അവിടെയാണ് ക്രാഫ്റ്റിന്റെ വ്യത്യസ്ത ലോകം പരിചയപ്പെടുന്നത്.

‘‘സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ക്രാഫ്റ്റ് ക്ലാസ്സുകൾ ഉണ്ടല്ലോ. അന്ന് ഞാൻ ചെയ്യുന്ന വർക്കുകളൊന്നും ആവറേജ് മാർക്കിനപ്പുറം പോയിട്ടേയില്ല. കോളജിൽ പഠിക്കുന്ന കാലത്ത് കുറച്ച് ക്രോഷെ പഠിച്ചിട്ടുണ്ട്. അന്നും തൂവാലകളുടെ അരികും ചെറിയ പൂക്കളുമൊക്കെയായി അതങ്ങ് ഒതുങ്ങിപ്പോയി.

യുകെയിൽ വന്നശേഷം ഇഷ്ടം പോലെ സമയമുണ്ട്. പിന്നെ, നോക്കുന്നിടത്തെല്ലാം ക്രാഫ്റ്റിനെക്കുറിച്ച് ധാരാളം പുസ്തകങ്ങളും. അതോടെ കൂടുതൽ പഠിച്ചു.  എംബ്രോയ്ഡറി, ടാറ്റിങ്, ക്രോഷേ...

ഇതിൽ ക്രോഷെയാണ് എന്റെ മനസ്സ് കീഴടക്കിയത്. വളരെ വേഗത്തിൽ ചെയ്യാം. മാത്രമല്ല, ഒരുപാട് വെറൈറ്റികളും. കുറച്ച് ക്രോഷേ പ്രൊഡക്ട്സ് ഉണ്ടാക്കി നോക്കി. കാണുന്നവർക്കെല്ലാം അതിഷ്ടപ്പെട്ടു. ‘വിൽക്കുന്നുണ്ടോ’ എന്ന ചോദ്യം കൂടി കൂടി വന്നപ്പോഴാണ് ബിസിനസ് എന്ന ആശയം മനസ്സിലുദിച്ചത്.

IMG_20210322_110043_571

‘Tiara by Ninu’ എന്നാണ് ഇൻസ്റ്റഗ്രാം പേജിന്റെ പേര്. തുടക്കത്തിൽ ക്രോഷെ കുഷ്യൻ കവറുകൾ, ടേബിൾ ക്ലോത്, ഹോം ഡെക്കോർ ഒക്കെയായിരുന്നു ചെയ്തിരുന്നത്. പക്ഷേ, ഈ സമയത്താണ് ഞാൻ ഗർഭിണി ആകുന്നതും മൂത്തമോൾ ഹാന ജനിക്കുന്നതും. അവളുടെ ആവശ്യങ്ങൾക്കായി നോക്കുമ്പോൾ നല്ല ഹെയർബാൻഡ്, കുഞ്ഞു ഷൂസ്... ഒന്നും  കിട്ടാനില്ല. അങ്ങനെയാണ് പ്രോഡക്ട്സിനൊപ്പം കുറച്ചു കാര്യങ്ങൾ കൂടെ വേണമെന്ന് തീരുമാനിച്ചത്.

ഇപ്പോൾ  ന്യൂ ബോൺ ബേബീസ് മുതൽ കോളജ് സ്റ്റുഡൻസ് വരെയുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഹെയർ ബാൻഡ്സ്, ഹെയർ ക്ലിപ്, സ്ലൈഡ്... എല്ലാം ടിയാരയിലുണ്ട്. ഹെയർ ബാന്‍ഡ് ഉണ്ടാക്കാൻ വളരെ കുറച്ച് സമയം മതി. ക്യൂട്ട് ഹെയർ ബാൻഡ് കാണുമ്പോൾ ആർക്കായാലും വാങ്ങാൻ തോന്നും.

ഇപ്പോൾ രണ്ടാമതൊരു മോളുകൂടിയുണ്ട്, ലിയാന. ഭർത്താവ് ജേക്കബിനൊപ്പം ഞാൻ ബെംഗളൂരുവിൽ ആണ് താമസം.

ഈ രംഗത്ത് നല്ല മത്സരം ഉണ്ട്. പുതിയ ഡിസൈനുകൾ കണ്ടെത്തുക എന്നതാണ് പ്രധാനം. പിന്നെ, വീട്ടിൽ സഹായത്തിനായി രണ്ടു കുഞ്ഞി മോഡലുകൾ കൂടിയുണ്ടല്ലോ. എന്റെ സ്വന്തം പെണ്ണുങ്ങൾ.

MY OWN WAY   

∙ കസ്റ്റമേഴ്സുമായി നല്ല ബന്ധം നിലനിർത്താറുണ്ട്.

∙ പ്രൊഡക്ടിന്റെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാറില്ല.

∙ എത്ര ചെറിയ പ്രൊഡക്ടാണെങ്കിലും അതിന് പൂർണ ശ്രദ്ധ നൽകും.

∙ ഇന്ത്യ മുഴുവൻ ഷിപ്പിങ് സൗകര്യം ഉണ്ട്.   

Tags:
  • Columns