Tuesday 22 June 2021 03:39 PM IST

‘അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു പറയാൻ ജ്യോതിഷം പഠിക്കേണ്ട ആവശ്യമില്ല; വിവാഹം മുടക്കുന്ന ചിന്തകൾ വേണ്ട’

Hari Pathanapuram

hari6565dfvghh666

എന്റെ മകളുടെ വിവാഹം ഉറപ്പി ച്ചു. ഈ വരുന്ന മകര മാസത്തിൽ തീയ‌തിയും കുറിച്ചു. ഇപ്പോൾ മറ്റൊരു ജ്യോതിഷിയെ ഇവരുടെ ജാതകങ്ങൾ കാണിച്ചപ്പോൾ പൊരുത്തം ഒട്ടും ഇല്ലെന്ന് പറയുന്നു. മാത്രവുമല്ല വിവാഹം കഴിച്ചാൽ  ആറു മാസത്തിനകം വലിയൊരു അപകടം സംഭവിക്കുമെന്നും പറഞ്ഞു. ഞങ്ങൾക്ക് ഒരു മകളാണ് ഉള്ളത്. ഈ വിവാഹത്തിൽ നിന്നു പിന്മാറിയാലോ എന്നു പോലും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനെടുക്കാൻ ഞങ്ങളെ സഹായിക്കുമോ? 

മകളുടെ ജനന വിവരം :

19.03.1990, 7.30am, തൃക്കേട്ട

വരന്റെ ജനനവിവരം :

26.06.1988, 3.30 pm, വിശാഖം

സുനന്ദ കേശവ്, ഇരിങ്ങാലക്കുട

മുൻപും പല വിഷയങ്ങളിലായി സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യം ആദ്യമേ പറയട്ടെ. വിവാഹം  ഉറപ്പിച്ച ശേഷം മറ്റൊരാളെക്കൊണ്ട് ജാതകം നോക്കിപ്പിച്ചത് തന്നെ തെറ്റാണ്. 

പൊരുത്ത വിഷയത്തിൽ ജ്യോതിഷികൾക്കിടയിൽ ഒരേ അഭിപ്രായമല്ല ഉള്ളത്. പരസ്പര വിരുദ്ധമായി അഭിപ്രായങ്ങൾ ഉണ്ടാകാറുമുണ്ട്. അത്തരം അഭിപ്രായമാണ് നിങ്ങൾ ഇ പ്പോൾ കേട്ടത്. ജ്യോതിഷ നിയമങ്ങൾ അനുസരിച്ചാണെങ്കിൽ ഈ ജാതകങ്ങൾ തമ്മിൽ പൂർണമായി ഉത്തമ പൊരുത്തം ആണ്.  

ദുഷ്ടബുദ്ധികൊണ്ട്  നോക്കിയാൽ ശുക്രനും ചൊവ്വയും ഒരു രാശിയിൽ നിൽക്കുന്നത് ദോഷമായി പറയാം. പക്ഷേ, മകരം രാശിയിൽ നിൽക്കുന്ന ചൊവ്വ, ദോഷമല്ല എന്നതാണ് യഥാർഥ ജ്യോതിഷ നിയമം. അതിനാൽ ആ ഭയപ്പാടും വേണ്ട. ഏഴു പൊരുത്തമാണ് ന ക്ഷത്രങ്ങൾ തമ്മിൽ ഉള്ളത്. ദശാസന്ധി ദോഷവും ഇല്ല.

ആറു മാസത്തിനുള്ളിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു പറയാൻ  ജ്യോതിഷം പഠിക്കേണ്ട ആവശ്യമില്ല. സ്വാഭാവികമായി  വീഴാൻ പോയാലും നമ്മളുടെ മനസ്സ്  അത് അപകടമായി മാത്രമേ വ്യഖ്യാനിക്കൂ.  

ആറു മാസത്തിനുള്ളിൽ അപകടം ഉണ്ടാകും എന്ന് ജ്യോതിഷി പറഞ്ഞപ്പോൾ, അപകടം ഉണ്ടാകില്ല എന്ന വാക്കു തരാൻ ഒരാൾക്കും ആകില്ല.   

നമ്മുടെ തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് പറയാൻ ആർക്കും  ആകില്ലല്ലോ.  എന്നാൽ ഞാൻ ഒരു വാക്കു തരാം.  

മറ്റൊരു ജ്യോതിഷി പറഞ്ഞതുപോലെ ഈ വിവാഹം നടന്നതുകൊണ്ടു മാത്രം ആറ് മാസത്തിനുള്ളിൽ ഒരു അപകടവും വരില്ല. ധൈര്യമായി മുന്നോട്ടു പോകൂ.

തീരുമാനങ്ങൾക്ക് അത്ര വേഗം വേണ്ട

ഉയർന്ന ജീവിത ആദർശം ഉണ്ടാകും. ആരെ സ്നേഹിച്ചാലും അവരെ അതിരു കവിഞ്ഞ്  വിശ്വസിക്കുകയും അതിലൂടെ ചതിവ് സംഭവിക്കുന്നതിനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. പെട്ടെന്നു തീരുമാനം എടുക്കുന്ന സ്വഭാവരീതിയുണ്ട്. ആലോചിച്ചു മാത്രം തീരുമാനം എടുക്കാൻ ശ്രമിക്കുക.  

എല്ലാ കാര്യത്തിനെയും അലസമായി കാണുന്ന സ്വഭാവരീതി  ഉണ്ടെങ്കിൽ നിയന്ത്രിക്കുക. ആവശ്യമില്ലാതെയുള്ള കൂട്ടുകെട്ടുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. കൂട്ടുബിസിനസുകളേക്കാൾ ഒറ്റയ്ക്ക് ചെയ്യുന്ന സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് നിരാശ ബാധിക്കുന്ന സ്വഭാവരീതി ഉണ്ടാകാം. അത് നിയന്ത്രിക്കണം. സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്വഭാവം ഉണ്ടെങ്കിൽ നിയന്ത്രിക്കുക. ഉത്സാഹത്തോടെ ആരംഭിക്കുന്ന കാര്യങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാതെ ശ്രദ്ധിക്കുക.  ദുരഭിമാന ചിന്ത വളരെ കൂടുതലാണ്. അത് ഒഴിവാക്കാൻ ശ്രമിക്കുക.  

ആകർഷകമായ പെരുമാറ്റം  മൂലം വളരെ നേട്ടം ഉണ്ടാക്കും. മനസ്സിൽ ധാരാളം ആശയങ്ങൾ ഉദിക്കുമെങ്കിലും പലതും നടപ്പാക്കാൻ കഴിയാറില്ല. ചെറിയ കഷ്ടപ്പാടുകളെ ഭയപ്പാടോടെ കാണാതിരിക്കാൻ  ശ്രദ്ധിക്കുക. ഉ യർച്ച താഴ്ചകൾ ഉള്ള ജീവിതമായിരിക്കും. ആരുടെയും സഹായം ഇല്ലാതെ തന്നെ ജീവിതത്തിൽ ഉയർച്ച നേടാൻ സാധിക്കും.

Tags:
  • Columns