Tuesday 22 June 2021 03:39 PM IST

ശാപദോഷം മാറാൻ വസ്തു വിറ്റുകളയണോ?; ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം പറയുന്നു

Hari Pathanapuram

hari

എനിക്ക് കുടുംബവീതം കിട്ടിയ കുറച്ച് പറമ്പ് ഉണ്ട്. ഈയിടെ ജാതകം ഒരു ജോത്സ്യനെ കാണിച്ചപ്പോൾ ആ പറമ്പ് വിറ്റുകളയാൻ പറഞ്ഞു. അതിന് മനക്കാരുടെ ശാപം ഉണ്ടത്രേ. ഒരു സ്ത്രീയുടെ ശാപവും ആ വസ്തുവിൻമേൽ ഉണ്ടെന്നു പറഞ്ഞു.

ദോഷപരിഹാരത്തിനും വിൽപന ശു ഭമായി നടക്കാനുമായി അടിയന്തരമായി ഒരു പൂജ ചെയ്യണമെന്നും അതിൽ എല്ലാ മക്കളും വന്ന് പങ്കെടുക്കണം എ ന്നും പറഞ്ഞു. അവർക്കൊന്നും ഒരു താൽപര്യവുമില്ല.

ഇത് വിൽക്കാൻ പറ്റുമോ? ഞങ്ങൾ താമസിക്കുന്ന വീടിന്റെ ഗെയ്റ്റിന്റെ തൂണിൽ ഒരു ആല് മുളച്ചു വന്നിട്ടുണ്ട്. ഇത് വല്ല ദോഷ സൂചനയും ആണോ?

എന്റെ ജനനസമയം: 1119 ധനുമാസം നാ ലാം തീയതി രവിവാരെ 12 നാഴിക 30 വിനാഴിക ഉത്രം നക്ഷത്രം.

മീന, തൃശൂർ

ജാതകപ്രകാരം നിങ്ങൾ അൽപം ശ്രദ്ധിക്കേണ്ട സമയമാണിപ്പോൾ. ആരോഗ്യകാര്യങ്ങളി ൽ കൂടുതൽ കരുതൽ പുലർത്താൻ നോക്കണം. ആവശ്യമില്ലാത്ത മനഃക്ലേശങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ആരെങ്കിലുമൊക്കെ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങൾക്കും ഉത്തരം ജ്യോതി‌ഷത്തിലൂടെ കണ്ടെത്താ ൻ ശ്രമിക്കരുത്.

അന്ധമായി എല്ലാ കാര്യവും വിശ്വസിക്കുന്നതും അപകടമാണ്. മനക്കാരുടെ ശാപവും സ്ത്രീ ശാപവും ഉള്ളതുകൊണ്ട് ആ വസ്തു വിൽക്കണം എന്നു ജ്യോത്സ്യൻ പറഞ്ഞപ്പോൾ അമ്മ അതേപടി വിശ്വസിക്കുന്നതിനു മുൻപ് ഒ രു നിമിഷം ഒന്നു ചിന്തിച്ചുകൂടെ.

75 വയസ്സായ അമ്മയുടെ കുടുംബവസ്തു എന്നു പറയുമ്പോൾ എത്രയോ കാലം മുൻപു മുതൽ അതു നിങ്ങളുടേതാണ്. ആ വസ്തു ഉ ള്ളപ്പോൾ തന്നെയല്ലേ അമ്മ 75 വർഷം ജീവിച്ചതും. എന്നിട്ടിപ്പോൾ മനക്കാരുടെ ശാപം സ്ത്രീശാപം എന്നൊക്കെ വിശ്വസിച്ച് അത് വിൽക്കുന്നത് എന്തിനാണ്.

മറ്റെന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അത് വിൽപന നടത്തിക്കോളൂ. ഈ ‘ശാപ’ പേടിയി ൽ വിൽക്കാൻ ശ്രമിക്കരുത്.

ഗേറ്റിന്റെ തൂണിൽ ആല് മുളച്ചു വരുന്ന തൊ ക്കെ സാധാരണ കാര്യമാണ്. അത് കൂടുതൽ വേരുറപ്പിക്കാതെ പറിച്ചു കളഞ്ഞേക്കുക.

‘വസുപഞ്ചകം’ ദോഷം വരുന്നതെപ്പോൾ?

vasthu

ജീവിച്ചിരിക്കുന്ന ബന്ധുക്കൾ മരണവുമായി ബന്ധപ്പെട്ട് ഭയപ്പെടുന്ന ദോഷമാണ് വസുപഞ്ചകം.

അവിട്ടം നക്ഷത്രത്തിൽ പകുതി മുതൽ ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ മരണം സംഭവിച്ചാലാണ് വ സുപഞ്ചകം എന്നു പറയുന്നത്. ഈ ദിവസ ങ്ങളിൽ മരണമുണ്ടായാൽ അഞ്ചു പേ‍ർ മരിക്കും, എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ‘പഞ്ചകം’ എന്നൊരു വാക്ക് കടന്നു കൂടിയതിനാൽ അഞ്ച് പേർക്ക് അപകടമെന്ന ചിന്ത ജ്യോതി ഷ വിശ്വാസികൾക്കിടയിലും ഉണ്ടായിട്ടുണ്ട്.

അവിട്ടം നക്ഷത്രം മുതൽ അഞ്ച് നാളിലെ മരണത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്.

വസുക്കളാണ് അവിട്ടം നക്ഷത്രത്തിന്റെ ദേവതകളായി കണക്കാക്കുന്നത്. ആ വസുക്കൾ ദേവകളായ നക്ഷത്രം മുതൽ 5 നക്ഷത്രങ്ങൾ എന്ന അർഥത്തിൽ മാത്രമാണ് ‘വസുപഞ്ചകം’ എന്ന പേര് ഉപയോഗിക്കുന്നത്. അവിട്ടം നക്ഷത്രവും ചൊവ്വാഴ്ച ദിവസവും ഏകാദശി തിഥിയും വൃശ്ചികം ലഗ്നവും ആയിരിക്കുന്ന സമയത്ത് മരണം നടന്നാലേ ‘വസു പ‍ഞ്ചകം’ ജ്യോതിഷ നിയമമനുസരിച്ച് ദോ ഷം എന്നു പറയേണ്ടതുള്ളു.

ചതയം ബുധനാഴ്ച - ദ്വാദശി - ധനുലഗ്നം ഈ ക്രമവും

പൂരൂരുട്ടാതി - വ്യാഴാഴ്ച - ത്രയോദശി, മകരലഗ്നം

ഉത്രട്ടാതി - വെള്ളിയാഴ്ച -ചതുർദശി കുംഭ ലഗ്നം

രേവതി - ശനയാഴ്ച, അമാവാസി - മീനലഗ്നം ഇത്രയും ചേർന്നു വന്നാൽ മാത്രം ദോഷം ചിന്തിച്ചാൽ മതി.

വളരെ വിരളമായെ ഇപ്രകാരം സംഭവിക്കൂ.