Saturday 24 March 2018 04:47 PM IST

ശ്രദ്ധയുടെ ബോൾഡ് ലുക്കിന് മെസി ഹെയർ സ്റ്റൈൽ; മുഖത്തിനനുസരിച്ച് സെറ്റ് ചെയ്യാം മുടി

Ambika Pillai

Beauty Expert

Shraddha-Kapoor1

ഭംഗിയുള്ള ഒരു ബട്ടർ ഫ്ലൈ... അങ്ങനെയേ ശ്രദ്ധാ കപൂറിനെ കുറിച്ച് വർണിക്കാനാകൂ. ചെറിയ കണ്ണുകളാണെങ്കിലും എ ല്ലാവരേയും ആകർഷിക്കാൻ അതു മതി ശ്രദ്ധയ്ക്ക്. ശ്രദ്ധ സംസാരിക്കുമ്പോൾ കണ്ണുകളാണ് കൂടുതൽ ബോൾഡായി സംവദിക്കുന്നത്. ശ്രദ്ധയുടെ പ്രത്യേകതയായി തോന്നിയിട്ടുള്ളത് ഒട്ടും ഗേളിഷായ പെൺകുട്ടിയല്ല അവർ എന്നതാണ്. അതിസുന്ദരിയായ ഒരാളോടു തോന്നുന്ന സ്നേഹവുമല്ല നമുക്ക് ശ്രദ്ധയോടു തോന്നുക. തന്റെ വ്യക്തിത്വം കൃത്യമായി പ്രതിഫലിപ്പിക്കുന്ന സ്വന്തമാക്കിയവളാണ് ശ്രദ്ധ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രദ്ധയുടെ മെസ്സി ഹെയർ സ്‌റ്റൈൽ.

അലസമായ തലമുടിയും മിക്സ് ആൻഡ് മാച് കോസ്റ്റ്യൂമുമൊക്കെയാണ് ശ്രദ്ധക്ക് ഏ റെ പ്രിയം. അതുകൊണ്ടു തന്നെ ശ്രദ്ധയുടെ ലുക്സ്  അവരോട് ബഹുമാനമാണ് തോന്നിക്കുക. ഇളം നിറങ്ങളിലുള്ള ലിപ്സ്റ്റിക്കും തേൻ നിറത്തിലുള്ള ഹെയർ കളറുമാണ് എപ്പോഴും ശ്രദ്ധയ്ക്കു വേണ്ടി മാറ്റി വയ്ക്കാറ്. ശ്രദ്ധയുടെ വ്യക്തിത്വത്തിന്റെ റിഫ്ലക്ഷനാണ് അവരുടെ ലുക്കിലും പ്രതിഫലിക്കുന്നത്.  


വൈബ്രന്റ് ആൻഡ് ബോൾഡ് ആണെങ്കിൽ


ശ്രദ്ധയെ പോലെ വൈബ്രന്റ് ആൻഡ് ബോൾഡ് പഴ്സനാലിറ്റിയുള്ളവർക്ക് മെസി ഹെയർ ലുക്ക് പരീക്ഷിക്കാം. മുഖത്തിന്റെ ആകൃതിക്കനുസരിച്ചുള്ള ഹെയർ സ്‌റ്റൈൽ പഴയ ഫാഷനായി മാറി. ഇപ്പോൾ ഓരോരുത്തരുടേയും ആ റ്റിറ്റ്യൂഡിനനുസരിച്ചാണ് മുടിയുടെ സ്റ്റൈലിങ്ങും.  


നീണ്ട ഉറക്കത്തിൽ നിന്ന് ഉണർന്നെണീക്കുമ്പോൾ നമ്മുടെ മുടിയൊക്കെ ആകെ അ ലങ്കോലമായിരിക്കും. കൈകൾ ഉപയോഗിച്ച് ഈ മുടിയെ ഒന്നു മാടിയൊതുക്കുക. അതുതന്നെയാണ് മുടിയുടെ മെസി ലുക്കും. പക്ഷേ, ഓരോ വ്യക്തിയുടേയും സ്വഭാവം, ജോലി, ഡ്രസ്സിങ് സ‌്റ്റൈൽ ഇവയെല്ലാം ഈ ലുക്കിനെ ബാധിക്കുന്ന ഘടകങ്ങളാണ്. എങ്കിലും ബേസിക് ക്യാരക്ടർ എന്താണോ അതിനനുസരിച്ച് മുടിയും മിനുക്കാം. ശ്രദ്ധയെ പോലെ ഡെനിം പാന്റ്സും കാഷ്വൽ ടോപ്പുമണിഞ്ഞ് അലസമായി നടക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ, വെൽ ഡ്രസ്സിങ്ങിനൊന്നും പ്രധാന്യം നൽകാത്തവരാണെങ്കിൽ കണ്ണടച്ചു തിരഞ്ഞെടുക്കാം ഈ മെ സി ഹെയർ സ്‌റ്റൈൽ. നിങ്ങളുടെ ആറ്റിറ്റ്യൂഡ് കൂടുതൽ മിഴിവുറ്റതാകട്ടെ.


ഈ ഹെയർ സ്‌റ്റൈൽ എളുപ്പത്തിൽ സ്വന്തമാക്കാനൊരു വഴിയുണ്ട്. ഷാംപൂവും കണ്ടീഷനറും ചെയ്ത, അൽപം നനവുള്ള മുടി ഇരു കൈകളിലേയും ചൂണ്ടുവിരലുകൾ ഉപയോഗിച്ച് ഒരിഞ്ച് വീതിയിൽ ചെറുതായി ചുരുട്ടുക. ഓരോ ചുരുളുകളേയും പ്രോങ് പിന്നുകളുടെ സഹായത്താൽ പിൻ ചെയ്യുക. ശേഷം ഒരു കോട്ടൻ സ്കാർഫ് കെട്ടി ഉണങ്ങാൻ അനുവദിക്കുക. ഉണങ്ങിയ മുടിയിൽ നിന്ന് ഓരോ പിന്നുകളായി ഊരി നോക്കൂ, അപ്പോൾ കാണാം മാജിക്. മെസി ഹെയർ സ്റ്റൈൽ നൽകി കഴിഞ്ഞാൽ കടും നിറത്തിലുള്ള ഹെയർ കളറുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രോങ് പിൻ


മുടിയിഴകൾ മൃദുവായി കേൾ ചെയ്യാനാണ് പ്രോങ് പിൻ സഹായിക്കുന്നത്. പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന കേളിങ്ങാണിത്. നനഞ്ഞ മുടിയിലും  ജെല്ലോ സിറമോ ഉപയോഗിച്ച  മുടിയിലും പ്രോങ് പിന്നുപയോഗിച്ചുള്ള കേളിങ് പരീക്ഷിക്കാം. മുടി വൃത്താകൃതിയിൽ ചുരുട്ടി പിൻ ചെയ്ത് ഉണങ്ങിയ ശേഷം പിന്നുകൾ പതുക്കെ ഊരിയെടുക്കാം. അൽപം വീതം മുടിയെടുത്ത് പിൻ ചെയ്യുകയാണെങ്കിൽ കൂടുതൽ ചുരുളുകൾ സ്വന്തമാക്കാം.