Saturday 31 August 2019 04:19 PM IST

വെരിക്കോസ് വെയ്ൻ മൂലമുള്ള വേദന കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

vericooommmngf

കാലിലെ സിരകൾ തടിച്ചുരുണ്ട് കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെ യ്ൻ. ദീർഘനേരം നിന്ന് ജോലിചെയ്യുന്നവരി ൽ രോഗസാധ്യത കൂടുതലാണ്. സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ കൂടുതലായി വെരിക്കോസ് വെയ്ൻ കാണപ്പെടുന്നത്. വൈകുന്നേരങ്ങളിൽ മാത്രം കാണുന്ന കാൽകഴപ്പും വേദനയുമാണ് ആദ്യ ലക്ഷണം. കാൽ ഉയർത്തിവച്ചു കിടക്കുമ്പോൾ കാലിലെ വേദന കുറയുകയും വീർത്തു തടിച്ച സിരകൾ സാധാരണ നിലയിലാകുകയും ചെയ്യും.

അശുദ്ധ രക്തം കാലിൽ കെട്ടിക്കിടക്കുന്നതുമൂലം ചർമത്തിൽ ചൊറിച്ചിലുണ്ടാകാം. കാൽ ചൊറി‍ഞ്ഞുപൊട്ടി വെരിക്കോസ് അൾസർ എന്ന വ്രണമുണ്ടാകുന്നതും രക്തസ്രാവവും  സങ്കീർണതകളാണ്. കാൽ ഉയർത്തി വച്ചു കിടക്കുന്നതും ഇലാസ്റ്റിക് സപ്പോർട്ടുള്ള ബാൻഡേജോ സ്റ്റോക്കിങ്സോ ധരിക്കുന്നതും ആശ്വാസം നൽകും.

എങ്ങനെ നിൽക്കണം

നിന്നുകൊണ്ടു ജോലി ചെയ്യുമ്പോൾ ചെവികൾ, തോള്, ഇടുപ്പ്, മുട്ട്, പാദങ്ങൾ ഇവയെല്ലാം നേർരേഖയിൽ ആയിരിക്കണം. തലയും നടുവും മുന്നോട്ടാഞ്ഞു നി ൽക്കരുത്. നിൽക്കുമ്പോൾ കാലുകൾ ത മ്മിലുള്ള അകലം തോൾസന്ധികൾ ത മ്മിലുള്ള അകലത്തിന് ആനുപാതികമാകണം. കാലിലെ പേശികൾക്കു വിശ്രമം ലഭിക്കാനായി ശരീരഭാരം ഒരു കാലിൽ നിന്ന് മറ്റേ കാലിലേക്ക് ഇടയ്ക്കിടെ മാറ്റിക്കൊടുക്കാം. ഫുട്‌റെസ്റ്റുകൾ ഉപയോഗിച്ച്  ഒരു കാൽ അൽപം ഉയർത്തി വയ്ക്കുന്നതു  നല്ലതാണ്.

തുടർച്ചയായി നിന്ന് ജോലി ചെയ്യുന്നവർ  ഇടയ്ക്ക് അൽപം നടക്കാനും പറ്റുമെങ്കിൽ ഇരിക്കാനും ശ്രദ്ധിക്കണം. അടുക്കളയിൽ ഇരുന്നു ചെയ്യാവുന്ന ജോലികൾ സ്റ്റൂളിട്ട് ഇരുന്നു തന്നെ ചെയ്യുക.

നന്നായി നിൽക്കാൻ പഠിക്കാം

മണിക്കൂറുകൾ ഒരുപോലെ നിൽക്കേണ്ടിവരുന്ന ജോലികൾ ധാരാളമുണ്ട്.  അധ്യാപകർ, നഴ്സുമാർ, ട്രാഫിക് പൊലീസ്, സെയി ൽസ് രംഗത്തുള്ളവർ തുടങ്ങി പ ലരും ഒരേ നിൽപിൽ മണിക്കൂറുകൾ ജോലി ചെയ്യുന്നവരാണ്. തുടർച്ചയായി നിൽക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പാദത്തിനും കാലുകൾക്കും നീര്, കഴപ്പ്, വേദന, വെരിക്കോസ് വെയ്നിന്റെയും കാൽ മുട്ട് വേദനയുടെയും പ്രശ്നങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. ശരിയായി നിൽക്കാൻ പഠിക്കുകയും കാൽമുട്ടുകൾക്കും പേശികൾക്കും ഉറപ്പ് നൽകുന്ന ലഘു വ്യായാമങ്ങളിലേർപ്പെടുകയും ചെയ്യുക എ ന്നതാണ് ഇതിനുള്ള പ്രതിവിധി.

അസഹ്യമായ മുട്ട് വേദന

ദീർഘനേരം നിന്ന് ജോലി ചെയ്യുന്ന സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന സന്ധി തേയ്മാന രോഗമാണ് ‘ഓസ്റ്റി  യോ ആർ‍‍ത്രൈറ്റിസ്’. മുട്ടിന്റെ അസ്ഥികൾക്കിടയിൽ ഒരു കുഷൻ പോലെ പ്രവർത്തിക്കുന്ന കാർട്ടിലേജിന് തേയ്മാനം ഉണ്ടാകുന്നതാണ് സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകാൻ കാരണം.  

തുടക്കത്തിൽ പടികൾ കയറുമ്പോഴും നടക്കുമ്പോഴും പണിയെടുക്കുമ്പോഴും മാത്രമായിരിക്കും മുട്ടുകൾക്കു വേദയുണ്ടാകുന്നത്. എന്നാൽ രോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ രാത്രിയിൽ വിശ്രമിക്കുമ്പോൾ പോലും സന്ധികളിൽ വേദനയുണ്ടാകാം. പൊണ്ണത്തടിയുള്ള സ്ത്രീകളിൽ  ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത കൂടുതലാണ്. കാരണം നിൽക്കുമ്പോൾ ഓരോ കിലോ അമിതഭാരവും അഞ്ചിരട്ടി സമ്മർദം മുട്ടുകളിൽ ഉണ്ടാക്കുന്നു. വേദനയോടൊപ്പം സന്ധികളുടെ ഉറപ്പും ചലനശേഷിയും ഗണ്യമായി കുറയുന്നു.

കാൽമുട്ടിനു വ്യായാമം

∙ കട്ടിലിൽ ഇരുന്ന് കാൽ നീട്ടിവയ്ക്കുക. കാൽമുട്ടിനടിയിൽ ബെഡ്ഷീറ്റ് മടക്കിവച്ച് കാൽമുട്ട് ബെഡിലേക്ക് അമർത്തുക. കാലുകൾ മാറി മാറി  25 തവണ ചെയ്യുക.

∙ മുട്ടുവേദന ഒഴിവാക്കാനായി കട്ടിലിൽ കാൽമുട്ട് നിവർത്തി നേരെ കിടക്കുക. കാൽമുട്ട് മടക്കാതെ കാൽ മുകളിലേക്ക് 15 സെക്കൻഡ്  ഉയർത്തി പിടിക്കുക. തുടർന്ന് കാൽ സാവധാനം താഴ്ത്തുക. ഓരോ കാലും മാറി മാറി 25 തവണ ചെയ്യുക.

Tags:
  • Health Tips