Saturday 11 July 2020 03:34 PM IST

മഴക്കാല ഡ്രൈവിങ്ങിന് അപകടസാധ്യത കൂടുതലാണ്; ശരിയായ രീതിയിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കാൻ പഠിക്കാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

drivibngtfyvbh

ലോക് ഡൗണിന് ഇളവു വന്നതോടെ റോഡിൽ തിരക്ക് കൂടിയിട്ടുണ്ട്. രാത്രി യാത്രയ്ക്ക് നിയന്ത്രണമുള്ളതുകൊണ്ട് പകലാണ് തിരക്കേറെയും. മഴക്കാലം കൂടിയെത്തിയതോടെ ഡ്രൈവിങ്ങിന് അപകടസാധ്യത കൂടുതലാണ്.

യാത്രകൾ സുരക്ഷിതമാക്കാൻ സീറ്റ് ബെൽറ്റ് ധരിക്കുന്നത് ശീലമാക്കണം. വാഹനാപകടങ്ങളെ തുടർന്നുള്ള പരിക്ക് കുറയ്ക്കാനും മരണസാധ്യത ഒഴിവാക്കാനും സീറ്റ് ബെൽറ്റ് ഒരു പ രിധിവരെ സഹായിക്കും. ചെറിയ യാത്രയാണെങ്കിൽ കൂടി സീറ്റ് ബെൽറ്റിടാതെ യാത്ര വേണ്ട.

സീറ്റ് ബെൽറ്റ് എന്ന സേഫ്റ്റി ബെൽറ്റ്

സീറ്റ് ബെൽറ്റ് ധരിച്ചാൽ  ഡ്രൈവറുടെയും മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന ആളിന്റെയും പരിക്ക് ഗുരു തരമാകാനുള്ള സാധ്യത പകുതിയായി കുറയും. അപകടമുണ്ടാകുമ്പോൾ മുന്നോട്ടു തെറിച്ചു വീണാണ് യാത്രക്കാർക്ക് െപാതുവെ പരിക്ക് പറ്റുന്നത്. യാത്രക്കാരനെ സീറ്റ് ബെൽറ്റ് സീറ്റിനോടു ചേർത്തു പിടിച്ചു സംരക്ഷിക്കും. വാഹനം അതിവേഗം മുന്നോട്ടു പായുമ്പോൾ യാത്രക്കാരും അതേ വേഗതയിലായി രിക്കും. പെട്ടെന്ന് വണ്ടി എവിടെയങ്കിലും ഇടിച്ചു നില്‍ക്കുക യാണെങ്കിൽ കാറിലെ യാത്രക്കാരും അതേ വേഗത്തിൽ മുന്നോട്ടു തെറിച്ചുപോയി തലയും നെഞ്ചുമൊക്കെ വാഹനത്തിന്റെ വിൻഡ് ഷീൽഡിലോ ഡാഷ് ബോർഡിലോ  ശക്തിയായി ഇടിച്ച് പരിക്കുണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ് ബെൽറ്റ് സേഫ്റ്റി ബെൽറ്റ് ആയി യാത്രക്കാരെ മുന്നിലേക്ക്  തെറിച്ചുപോകാതെ സീറ്റിൽ തന്നെ ഉറപ്പിച്ചിരുത്തുന്നു.

ധരിക്കുമ്പോൾ ശ്രദ്ധിക്കണം

യാത്ര തുടങ്ങുമ്പോൾ ത ന്നെ സീറ്റ് ബെൽറ്റ് ഇടണം. മുകളിലത്തെ ബെൽറ്റ് ചുമലിനും നെഞ്ചിനും കുറുകെ തോളിൽ നിന്നും മറുവശത്തെ ഇടുപ്പിലേക്കായിരിക്കണം. കഴുത്തിനു കുറു കെയാകരുത്. താഴത്തെ ബെ ൽറ്റ്  വയറിനു മീതെയാകാതെ അരക്കെട്ടിനോടു ചേർന്നാക്കണം. ഇടയ്ക്കിടെ വാഹനത്തിന്റെ സീറ്റ് ബെൽറ്റിന്റെ ക്ഷമത പരിശോധിക്കാൻ മറക്കരുത്. പിൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം.

കുട്ടികൾക്കും വേണം സീറ്റ് ബെൽറ്റ് സുരക്ഷ

കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യുന്നതു സാധാരണമാണ്.   എ ന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അപകടമുണ്ടായാൽ, കുട്ടികൾ തെറിച്ചു വീണ് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. കഴിവതും കുട്ടികളെ പിൻസീറ്റിൽ ഇരുത്തുന്നതാണ് സുരക്ഷിതം. കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്ന ചൈൽഡ് സീറ്റും അതിനിണങ്ങിയ സീറ്റ് ബെൽറ്റുമുണ്ട്. അതു വാങ്ങി കാറിലെ സീറ്റിൽ ഉറപ്പിക്കണം. മുതിർന്നവർ  കുട്ടിയെ  മടിയിലിരുത്തി  പൊതുവായി ഒരു സീറ്റ് ബെൽറ്റ്  ധരിക്കുന്ന രീതിയും സുരക്ഷിതമല്ല. കാറിലെ എയർ ബാഗിന്റെ  സംരക്ഷണം ശരിയായി  ലഭിക്കണമെങ്കിലും സീറ്റ് ബെൽറ്റ് ഇട്ടിരിക്കണമെന്ന് ഓർക്കുക.

ഗർഭിണികൾ ഇങ്ങനെ ധരിക്കണം

അപകടമുണ്ടായാൽ ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും പരിക്കിൽ നിന്നു രക്ഷിക്കാൻ സീറ്റ് ബെൽറ്റ് ഉപകരിക്കും. നെഞ്ചിന്റെ നടുഭാഗത്തു കൂടി കടന്നു പോകുന്ന രീതിയിലാകണം മുകളിലത്തെ ബെൽറ്റ് ധരിക്കാൻ.   

താഴത്തെ ബെൽറ്റ് വയറിനു മുകളിലൂടെയായാൽ വയറിന് സമ്മർദമുണ്ടാകും. അതുകൊണ്ട് അടിവയറിന്റെ താഴെ കൂടി െബല്‍റ്റ് ഇടാന്‍ ശ്രദ്ധിക്കണം.

Tags:
  • Columns