Thursday 27 April 2023 02:53 PM IST : By സ്വന്തം ലേഖകൻ

‘തീൻ മേശ ഒരുക്കുമ്പോൾ താരമാകണ്ടേ...’; എളുപ്പത്തിലുണ്ടാക്കാം ക്ലാസിക് ലുക് നൽകും കട്‌ലറി സെറ്റ് ഹോൾഡർ

cutlllll678

വിരുന്നുകാർക്കായി രുചിയൂറും ഭക്ഷണമുണ്ടാക്കി വിളമ്പുമ്പോൾ തീൻമേശയും ഭംഗിയായി അലങ്കരിക്കണം. അതിന് അത്യാവശ്യമായി വേണ്ട ഒന്നാണു കട്‌ലറി സെറ്റ് ഹോൾഡർ. പ്ലേറ്റിനരികിൽ തന്നെ സ്പൂണും ഫോർക്കുമുണ്ടെങ്കിൽ ഓരോരുത്തർക്കും സൗകര്യപ്രദമായ രീതിയിൽ ഭക്ഷണം കഴിക്കാമല്ലോ.

ഈ കട്‌ലറി സെറ്റ് ഹോൾഡർ സിംപിളായി നമുക്ക് ഉണ്ടാക്കാം. കാഴ്ചയിലും ഫിനിഷിങ്ങിലും ക്ലാസിക് ലുക് കിട്ടാൻ ജ്യൂട്ട് തുണി തിരഞ്ഞെടുക്കുന്നതാണു നല്ലത്.  ലേസ് പിടിപ്പിച്ചും ബട്ടൻ ഒട്ടിച്ചുമൊക്കെ മോടി കൂട്ടാം.

cutleryy6688

1. 18 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയുമുള്ള തുണി പോക്കറ്റ് പോലെ രണ്ടായി മടക്കുക (6.5 ഇഞ്ച്). മടക്കുവശത്തിന്റെ അറ്റത്ത് ഒരിഞ്ച് വീതിയിൽ മാർക് ചെയ്യുക.

2. ചെറിയ മടക്കിന്റെ അറ്റത്തായി ലേസ് പിടിപ്പിച്ചശേഷം വലിയ മടക്കും അരികുകളും സിഗ്സാഗ് സ്റ്റിച്ച് ചെയ്തു പോക്കറ്റ് പോലെയാക്കി ഫിനിഷ് ചെയ്യാം.

കടപ്പാട്: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ, ഇൻസ്റ്റഗ്രാംlittleflower_ammuchacko

cutlery664
Tags:
  • Stitching Tips
  • Fashion