Wednesday 08 September 2021 04:35 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ ചിന്തകളെ സ്ഥിരപ്പെടുത്താന്‍ ‘മണ്ഡല ആർട്ട്’: ആർട്ട് തെറാപ്പിയുടെ ജനപ്രിയ മാർഗം

mandala-art-cover-123

സോഷ്യൽ മീഡിയയിലും മറ്റും ഏറെപ്പേർ പരാമർശിക്കുന്ന ഒന്നാണ് മണ്ഡല ആർട്ട്‌. എന്താണ് ഈ മണ്ഡല ആർട്ട്‌ ? ബുദ്ധമതത്തിലും ഹിന്ദുമതത്തിലും ഒരു ആത്മീയ അടയാളമായി ആരംഭിച്ചതാണിത്. പിന്നീട് മറ്റും സംസ്കാരങ്ങളിലേക്കും എത്തിയതിനാൽ, ‘മണ്ഡല’ എന്നത് ജ്യാമിതീയ പാറ്റേണുകളുടെ ഒരു പൊതുപദമായി മാറി. അവ മിക്കവാറും വൃത്താകൃതിയിലുള്ളവയാണുള്ളതെങ്കിലും മറ്റാകൃതികളും ആകാം. സാധാരണ, ഏകാഗ്രതയ്ക്കുവേണ്ടിയുള്ള ഡ്രോയിങ് അല്ലെങ്കിൽ കളറിങ് വ്യായാമങ്ങളായി മണ്ഡല ഉപയോഗിക്കുന്നു.‘മണ്ഡല’ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം ‘വൃത്തം’ എന്നാണ്. ഏകദേശം എട്ടാം നൂറ്റാണ്ടിൽ ടിബറ്റിൽ ആദ്യത്തെ ധ്യാന മണ്ഡലങ്ങൾ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.

ആധുനിക പാശ്ചാത്യ സംസ്കാരത്തിലേക്ക് മണ്ഡലങ്ങളുടെ പുനരവതരണം നടത്തിയത് സ്വിറ്റ്സർലൻഡിലെ അനലിറ്റിക്കൽ സൈക്കോളജിസ്റ്റായ കാൾ ജംഗ് ആണ്. ഉപബോധമനസ്സിനെ സ്വയം ഗവേഷണത്തിനു നൽകി ആ സമയത്ത് പ്രത്യക്ഷപ്പെടുന്ന സർക്കിളുകളുടെ തീമുകൾ അദ്ദേഹം നിരീക്ഷിച്ചു. അത്തരം മണ്ഡലകൾ ആത്മീയതയോടും മനശാസ്ത്രതോടും ചേരുന്നു നിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. പിന്നീട്  അവ ആർട്ട് തെറാപ്പിയുടെ ജനപ്രിയവും എളുപ്പവുമായ മാർഗ്ഗമായി മാറി.ഡ്രോയിങ്ങും കളറിങ് മണ്ഡലങ്ങളും നിങ്ങളുടെ ചിന്തകളെ സ്ഥിരപ്പെടുത്താനും പുന -ക്രമീകരിക്കാനും ശാന്തമാക്കാനും സഹായിക്കും.വിവിധ തരം മണ്ഡലകൾക്ക് ഇന്നു ജനപ്രീതി ഏറെയാണ്.ജ്യാമിതീയ മണ്ഡലങ്ങൾ, വാസ്തുവിദ്യാ മണ്ഡലങ്ങൾ, ഭൂമിശാസ്ത്രപരമായ മണ്ഡലങ്ങൾ, പുഷ്പ മണ്ഡലങ്ങൾ, അക്ഷര മണ്ഡലങ്ങൾ... എല്ലാത്തരം കലകളെയും പോലെ മണ്ഡലങ്ങൾ സ്വയം കണ്ടെത്തലിനും സ്വയം പ്രകടിപ്പിക്കുന്നതിനും ഉപയോഗിക്കാം.

1.

3

2

3.

2

4.

1