Saturday 11 February 2023 04:04 PM IST : By സ്വന്തം ലേഖകൻ

പൂക്കളിൽ മുത്തു നിറയ്ക്കാം; പാർട്ടിവെയർ വസ്ത്രങ്ങൾക്ക് ഇണങ്ങും ബീഡഡ് ഫാബ്രിക് ഫ്ലവേഴ്സ്

beeeaddds4 അമ്മു ചാക്കോ ഡിസൈനർ & ക്രാഫ്റ്റർ ഇൻസ്റ്റഗ്രാം: littleflower_ammuchacko

പാർട്ടിവെയർ വസ്ത്രങ്ങൾക്ക് ഇണങ്ങും ബീഡഡ് ഫാബ്രിക് ഫ്ലവേഴ്സ്..

ഒരു പൂ ചോദിച്ചാൽ പൂക്കാലം തന്നെ തരും, ഫാബ്രിക് മെറ്റീരിയലുകൾ. പലവിധത്തിൽ തുണിയുപയോഗിച്ച് പൂക്കളുണ്ടാക്കാം. അതിൽ എളുപ്പമുള്ള ഒരു വഴിയാണ് ഇത്തവണ. ഉള്ളിൽ മുത്തുകൾ പിടിപ്പിച്ച ഈ ബീഡഡ് ഫാബ്രിക് ഫ്ലവർ പാർട്ടിവെയറിനാണ് കൂടുതൽ യോജിക്കുക.

ഡ്രസ്സിന്റെ പാതി നെക്‌ലൈനും യോക്കും ചേർന്നുവരുംവിധം ഈ പൂക്കൾ അടുക്കിപിടിപ്പിച്ചാൽ എത്ര സുന്ദരമായിരിക്കും. ഓർഗൻസ തുണിയിൽ ബീഡഡ് ഫ്ലവർ ഒരുക്കുന്നതാണ് ഫിനിഷിങ് കിട്ടാൻ നല്ലത്.

beadd32dghjj

. വൃത്താകൃതിയിൽ വെട്ടിയ തുണിക്കഷണങ്ങൾ രണ്ടായി മടക്കി ചിത്രത്തിലേതു പോലെ ഒന്നിനു മീതെ ഒന്നായി റണ്ണിങ് സ്റ്റിച്ച് ചെയ്തു യോജിപ്പിക്കുക.

. സ്റ്റിച്ച് ചെയ്തശേഷം ഇരുവശത്തെയും നൂലുകൾ വലിച്ചുമുറുക്കി പൂവിന്റെ ആകൃതിയിലാക്കി കെട്ടിടുക. മുത്തുകൾ ഒട്ടിച്ചോ തുന്നിച്ചേർത്തോ മനോഹരമാക്കാം.

beadddflllj
Tags:
  • Stitching Tips
  • Fashion