Friday 05 November 2021 04:38 PM IST : By സ്വന്തം ലേഖകൻ

‘സ്ക്രഞ്ചിസ്’ ഇഷ്ടമുള്ള പോലെ ഇനി സ്വയം ഉണ്ടാക്കിയെടുക്കാം...: ഇതാണ് വഴി

Ribbon

സ്ക്രഞ്ചിസ് എന്നു കേട്ടിട്ടുണ്ടല്ലോ... മനസ്സിലായിട്ടില്ലാത്തവർക്ക് മറ്റൊരു നാടൻ പേര് പറഞ്ഞാൽ പിടി കിട്ടും – ‘തലയിലിടുന്ന പുഴു’. അതായത് മുടിയൊതുക്കി കെട്ടി വയ്ക്കാൻ പിടിച്ചിടുന്ന ഇലാസ്റ്റിക്ക് ബാൻഡ്. ഇപ്പോൾ പുത്തൻ ഡിസൈനുകളിലും മോഡലുകളിലും സ്ക്രഞ്ചിസ് തിരിച്ചു വന്നിരിക്കുന്നു. നിസ്സാര വിലയ്ക്ക് കിട്ടുന്നതെങ്കിലും നമുക്ക് ആവശ്യമുള്ള സ്റ്റൈലിൽ, സെസിൽ, നിറത്തിൽ സ്ക്രഞ്ചിസ് സ്വയം ഉണ്ടാക്കിയാലോ... സ്ക്രഞ്ചിസ് ഉണ്ടാക്കാൻ അധികം തുണി ആവശ്യമില്ല. ഒരു സ്റ്റാൻഡേർഡ് സൈസ് സ്ക്രഞ്ചിസ് ഉണ്ടാക്കാൻ 2 ഇഞ്ച് വീതിയിലും 14 ഇഞ്ച് നീളത്തിലും തുണി മുറിച്ചെടുക്കുക. ശേഷം ഒരു വശം തയ്ക്കുക. അതിൽ 7 ഇഞ്ച് നീളത്തിൽ ഇലാസ്റ്റിക്ക് വച്ച് ചിത്രത്തിലേതു പോലെ ചുരുക്കിയെടുക്കുക. എന്നിട്ട് കൂട്ടിത്തയ്ച്ച് ഉപയോഗ യോഗ്യമാക്കുക.

1.

Ribbon2

2.

6510b79a003a0180b9a99d11989a3392