Friday 22 March 2019 04:36 PM IST : By സ്വന്തം ലേഖകൻ

കോളജിലും ഓഫിസിലും തിളങ്ങാൻ ഇതാ ക്ലോസ്ഡ് നെക്ക് പിങ്ക് കുർത്ത റെഡി! (വിഡിയോ)

pink-kurthi1

കുർത്തയിൽ പതിവു സ്റ്റൈലുകൾ പരീക്ഷിച്ച് മടുത്തോ. ഇനി കഴുത്തിന്റെ പാറ്റേണിൽ ട്രെൻഡായി മാറിയ ക്ലോസ്ഡ് നെക്ക് സ്റ്റൈലിൽ ഉഗ്രനൊരു കുർത്ത തയ്ക്കാം. ടീനേജിന്റെ സ്റ്റൈലൻ ലുക്കിന് മാത്രമല്ല ഓഫിസ്    വേഷത്തിലും ഈ കുർത്ത നന്നായി ഇണങ്ങും. ക ഴുത്തിലെ എംബ്രോയ്ഡറിയും ഓപണിങ് പോലെയുള്ള വർക്കും സ്ലീവിന്റെ ഇറക്കവുമൊക്കെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മാറ്റാം. സ്ലിറ്റിലെ ‘സ്ട്രെയ്റ്റ് കട്ട്’ ആണ് മറ്റൊരു പ്രത്യേകത.

ആവശ്യമുള്ള സാധനങ്ങൾ

പിങ്ക് ഷിഫോൺ തുണി – രണ്ടര മീറ്റർ

ലൈനിങ് തുണി – രണ്ടര മീറ്റർ

എടുക്കേണ്ട അളവുകൾ

തോൾ മുതൽ മുട്ടിനു താഴെ വരെയുള്ള നീളം (കുർത്തയുടെ ഇറക്കം), അപ്പർ ചെസ്റ്റ് അളവ് (ലൂസ്– മൂന്നിഞ്ച്), ചെസ്റ്റ് അളവ് (ഒരിഞ്ച് ലൂസ് കൂട്ടിയെടുക്കണം), ഹിപ് വണ്ണം, സ്ലിറ്റ് റൗണ്ട് (ലൂസ്– മൂന്നിഞ്ച്), തോൾവീതി, കഴുത്തുവട്ടം (ലൂസ്– ഒരിഞ്ച്), കൈക്കുഴി (ലൂസ്– ഒരിഞ്ച്), കൈഇറക്കം, കൈവീതി.

pink-kurthi2

ചിത്രം 1

AC- ഇറക്കം

GH- CD – സ്ലിറ്റ് റൗണ്ടിന്റെ നാലിലൊന്ന്

AB – തോൾവീതിയുടെ പകുതി

AE – കഴുത്തുവട്ടത്തിന്റെ നാലിലൊന്ന്

AJ- AI – മുൻ– പിൻ കഴുത്തിറക്കം (ക്ലോസ്ഡ് നെക്ക് ആയതുകൊണ്ട് മുൻകഴുത്തും പിൻകഴുത്തും ഒന്നര ഇഞ്ച് ഇ റക്കിയാൽ മതി)

BF – കൈക്കുഴി

NF – അപ്പർ ചെസ്റ്റ് അളവിന്റെ നാലിലൊന്ന്

OP – ചെസ്റ്റ് അളവിന്റെ നാലിലൊന്ന്

LM – ഹിപ് അളവിന്റെ നാലിലൊന്ന്

ചിത്രം 2

AB - കൈക്കുഴി   AC –  കൈഇറക്കം

pictures-ssss ചിത്രം 1, ചിത്രം 2

തയ്ക്കുന്ന വിധം

പിങ്ക് ഷിഫോൺ തുണി നാലായി മടക്കി ചിത്രം ഒന്നിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് മുറിച്ചെടുക്കുക. ലൈനിങ്ങും ഇതേ അളവിൽ വെട്ടിയ ശേഷം പിന്നിൽ ചെറിയൊരു ഓപണിങ് നൽകി ടോപ് തയ്ക്കുക.

കൈയ്ക്കു വേണ്ട തുണി ചിത്രം രണ്ടിലെ പോലെ മടക്കിയിട്ട് വെട്ടാം. കൈയുടെ താഴെയുള്ള ഫ്ലെയർ രണ്ടു ലെയറുകളുണ്ട്. ഇതിനായി ഒന്നരയിഞ്ച് വീതി വ്യത്യാസത്തിൽ രണ്ട് പീസ് വെട്ടിയെടുത്ത് ചെറിയ ഞൊറിവുകളെടുത്ത് അറ്റാച്ച് ചെയ്യണം. ഇനി കൈ കൂടി ടോപ്പിൽ പിടിപ്പിച്ച് സ്റ്റിച്ചിങ് ക്ലോസ് ചെയ്യാം.

 ടിപ്സ്

∙ 10 ഇഞ്ച് എങ്കിലും കൈ ഇറക്കം വന്ന ശേഷം (കൈമുട്ടിനു തൊട്ടുമുകളിൽ നിന്നു മുതൽ) ഫ്ലെയേർസ് അറ്റാച്ച് ചെയ്യുന്നതാണ് ഭംഗി.

∙ ഷോൾഡറിൽ നിന്ന് 18 ഇഞ്ച് മുതൽ 22 ഇഞ്ച് വരെ ഇ റക്കത്തിലാണ് സ്ലിറ്റിന്റെ തുടക്കം വരുക. ഓരോരുത്തരുടെയും ഉയരത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെടുത്താം.

ഡിസൈനർ: പൂജ ദേവ്, ഒറിജിൻ ഡിസൈൻസ്, കോൺവെന്റ് റോഡ്, കൊച്ചി. മോഡൽ: നന്ദ, ഫോട്ടോ: ശ്യാം ബാബു