Thursday 08 December 2022 11:57 AM IST : By സ്വന്തം ലേഖകൻ

സബ്യസാചി സാരിയില്‍ റോയല്‍ ലുക്കില്‍ പ്രൗഢിയോടെ കരീന കപൂർ; അതിമനോഹര ചിത്രങ്ങള്‍

kareenarooo87tv

സബ്യസാചി സാരിയില്‍ റോയല്‍ ലുക്കില്‍ പ്രൗഢിയോടെ ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് രാജകീയ തിളക്കത്തോടെ അതിമനോഹരിയായി കരീനയെത്തിയത്. സെലിബ്രിറ്റി ഡിസൈറായ സബ്യസാചി മുഖര്‍ജി ഒരുക്കിയ സ്‌മോക്കി ഗ്രീന്‍- ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയിലാണ് താരം തിളങ്ങിയത്.

സീക്വിനുകള്‍ കൊണ്ട് അലങ്കരിച്ച ഫുസ്ലീവ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. സബ്യസാചി കലക്‌ഷനിൽ നിന്നുള്ള ആക്സസറീസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനൊപ്പമാണ് കരീന ഫിലിം ഫെസ്റ്റിവലിനു എത്തിയത്. കറുപ്പ് പാന്റും ഐവറി ബ്ലേസറും ക്രിസ്പ് വൈറ്റ് ഷര്‍ട്ടമായിരുന്നു സെയ്ഫിന്റെ വേഷം. ചിത്രങ്ങള്‍ കാണാം.. 

1.

kareennrokkk75

2.

kareenarrrt4vbb

3.

kareenaroyyy56546

4.

kareeroyyy

5.

karee-royyyvb

6.

karee-royy67

7.

kareena-royal54dg
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion