അമ്മ ശ്രീദേവിയുടെ പ്രശസ്തിയുടെ നിഴലിൽ നിന്നു പുറത്തേയ്ക്കു വരികയാണ് ജാന്‍വി കപൂര്‍. ഹൈദരാബാദിൽ നടന്ന ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂറിലാണ് ബോളിവുഡ് താരം ജാന്‍വി റാംപിൽ ചുവടുവച്ചത്. തിളങ്ങുന്ന നിയോണ്‍ ഓറഞ്ച് ലെഹങ്കയായിരുന്നു വേഷം. അരക്കെട്ടില്‍ നിന്ന ഉയര്‍ന്ന് നില്ക്കുന്ന രീതിയിലായിരുന്നു സ്കർട്ടിന്റെ ഡിസൈൻ. ഷോള്ഡറില് നിന്ന് മുന്നിലേക്ക് ദുപ്പട്ട സ്റ്റൈൽ ചെയ്തു. കീഹോളോടു കൂടിയുള്ള സ്ട്രാപ്പ്ലെസ് ബസ്റ്റിയറായിരുന്നു ലെഹങ്കയ്ക്കൊപ്പം പെയര്‍ ചെയ്തത്. അമിത് അഗര്‍വാളാണ് ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂറിന്റെ സംഘാടകൻ.
ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍ 2018ലാണ് സിനിമയിലേക്ക് വന്നത്. ഫിറ്റ്നസിന്റെയും ഫാഷന്റെയും കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ജാന്‍വി. മോഡേണ്‍, ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളിൽ ഒരുപോലെ ചേരുന്ന സുന്ദരി. ഹൈദരാബാദിലെ റാംപിൽ ചുവടുവച്ച ജാൻവിയുടെ സ്റ്റൈലിങ്ങും ശ്രദ്ധ നേടി.വനെറ്റിയില് അല്പം മുടി രണ്ട് ഭാഗത്തേക്കും ചീകിവച്ചശേഷം ബാക്കി പോണിടെയില്‍ കെട്ടി. തിളങ്ങുന്ന ചുണ്ടുകളും ലൈറ്റ് ഓറഞ്ച് ഐഷാഡോയും കട്ടിയിലെഴുതിയ പുരികങ്ങളും ജാന്‍വിയെ അതിസുന്ദരിയാക്കി.