മുന്‍ ലോകസുന്ദരി മാനുഷി ഛില്ലര്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. താരത്തിന്റെ സ്റ്റൈലുകള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. മാനുഷി അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ബോഹോ കട്ട്-ഔട്ട് വസ്ത്രത്തില്‍ സണ്‍ബാത്ത് നടത്തുന്ന മാനുഷിയുടെ ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്.
ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോസ് ടോപും ഫ്രില്ലോടു കൂടിയ സ്കർട്ടുമാണ് താരത്തിന്റെ വേഷം. ‘സൂര്യാസ്തമയം ആകാശത്തെ വര്‍ണാഭമാക്കുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് പൂന്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ മാനുഷി ആരാധകര്‍ക്കായി പങ്കുവച്ചത്.
1.
2.
3.
4.