Tuesday 10 January 2023 02:30 PM IST : By സ്വന്തം ലേഖകൻ

‘ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ അലര്‍ജി’; വസ്ത്രധാരണത്തിനു പിന്നിലെ കാരണം വ്യക്തമാക്കി ഉർഫി ജാവേദ്

uorfijjj3455

വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട താരമാണ് ഉർഫി ജാവേദ്. അശ്ലീലം പ്രചരിപ്പിക്കുന്നു എന്നു ചൂണ്ടികാണിച്ച് മഹാരാഷ്ട്ര മഹിളാ മോര്‍ച്ച പ്രസിഡന്റ് ഉര്‍ഫിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ട്രോളുകളെ വകവയ്ക്കാതെ വസ്ത്രധാരണത്തിൽ പുത്തന്‍ പരീക്ഷണങ്ങളുമായി ഉര്‍ഫി മുന്നോട്ടുപോകാറുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഉർഫി.

വസ്ത്രം ധരിക്കുമ്പോൾ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നടി പറയുന്നു. തണുപ്പുകാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കെങ്കിലും വരാറുണ്ടോ എന്നു ഉര്‍ഫി ചോദിക്കുന്നു. "ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ അലര്‍ജി പ്രശ്നങ്ങള്‍ തുടങ്ങും. ചില കമ്പിളിവസ്ത്രങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്." ഉര്‍ഫി പറയുന്നു. 

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion