Monday 04 April 2022 02:02 PM IST : By സ്വന്തം ലേഖകൻ

ഈസിയായി അണിയാം കൺവേർട്ടബിൾ ക്ലോത്തിങ് സ്റ്റൈൽ

convertable-clothing-

ഒരേ വസ്ത്രം വീണ്ടും അണിയുമ്പോഴുള്ള മുഷിച്ചിൽ മാറ്റാം എന്നതു മാത്രമല്ല കൺവേർട്ടബിൾ ക്ലോതിങ്ങിന്റെ മെച്ചം. പോക്കറ്റ് കീറില്ല, മിനിമലിസ്റ്റിക് രീതി പിന്തുടരാം എന്നിങ്ങനെ പലതുണ്ട്.

‍ഡിറ്റാച്ചബിൾ ഔട്ട്ഫിറ്റ് : ഊരിമാറ്റാവുന്ന സ്ലീവ്, കോളർ, ഏതു ഡ്രസ്സിന്റെയും താഴ്‌വശത്ത് സ്റ്റൈൽ കൂട്ടാൻ വയ്ക്കാവുന്ന ആൾട്രബിൾ ഹെംലൈൻ ഇങ്ങനെ പലതുണ്ട് കൺവേർട്ടബിൾ ക്ലോതിങ്ങിൽ.

ലോങ് സ്കർട് : ഒരു പാവാടയുണ്ടെങ്കിൽ ഡ്രസ്സായും അണിയാം. സ്കർട്ട് ചെസ്റ്റ് പോഷൻ വരെ ഉയർത്തികെട്ടി സ്റ്റൈൽ ചെയ്താൽ മതി.

കൺവേർട്ടിബിൾ സാരി : ഒരു സാരി തിരിച്ചും മറിച്ചും ഉടുക്കാം. ഒരു വശത്ത് ചുവപ്പു നിറത്തിലാണെങ്കിൽ മറുവശം നീല നിറമായിരിക്കും.

കഫ്താൻ : സ്ലിറ്റ് സ്ലീവുള്ള കഫ്താൻ ഇന്നണിഞ്ഞാൽ ആ സ്ലിറ്റ് സ്ലീവിനുള്ളിലൂടെ കൈ കടത്തി വെയസ്റ്റ് ബാൻഡ് കൂടി അണിയാം നാളെ.

സ്ക്വയർ കട്ട് പീസ് : ടോപ്, സ്കർട്ട്, ഡ്രസ്സ് എന്നിങ്ങനെ 15 തരത്തിൽ വരെ സ്റ്റൈൽ ചെയ്യാൻ കഴിയുന്നതാണ് ചതുരകൃതിയിലുള്ള കട്ട് പീസ്.