Thursday 24 March 2022 04:04 PM IST : By സ്വന്തം ലേഖകൻ

കളർ ജീൻസ് അണിഞ്ഞു നടന്ന കുട്ടിക്കാലം തിരിച്ചുപിടിക്കാം; 2022 ൽ തരംഗമാകാനൊരുങ്ങുന്ന ഡെനിം സ്റ്റൈൽസ്

denimstyles5655

ഡെനിം നൊസ്റ്റാൾജിക് ആണ് 2022 ൽ. പുതുവർഷത്തിൽ ചുവടു വയ്ക്കുമ്പോൾ കേൾക്കാം ചില ഡെനിം ടോക്സ്.

നിറങ്ങൾ തിരികെ : കളർ ജീൻസ് അണിഞ്ഞു നടന്ന കുട്ടിക്കാലം തിരിച്ചുപിടിക്കാം. ലിലിയാക്, പൗഡർ പിങ്ക്, ഡൾ യെല്ലോ നിറങ്ങളാണ് ഡെനിമിന്റെ പുതിയ മുഖം.

lilac-denim

80കളും 90കളും : ‍വലുപ്പം കൂടുതലുള്ള, ബാഗി സ്റ്റൈൽസ് 80കളിലും 90കളിലും സൂപ്പർഹിറ്റായിരുന്നു. ട്രൂ ബ്ലൂ ഷേഡിലും ക്ലാസിക് വോൺ ഔട്ട് ഡെനിം നിറത്തിലും അവ വീണ്ടുമെത്തുന്നു.

denim889877hhj

അപ്സൈക്ലിങ് : കീറിപ്പോയ ജീൻസ്, പല നിറത്തിലുള്ള തുണികഷണങ്ങൾ ഒന്നിച്ചു ചേർത്ത് പാച്ച് വർക് പോലെയോ നീളത്തിൽ തയ്ച്ച് പാനൽ സ്റ്റൈലിലോ സ്റ്റൈലിഷാക്കാം. അപ്സൈക്ലിങ് ട്രെൻഡ് മാത്രമല്ല, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം കൂടിയാണ്.

denn765vhh

ഡെനിം സ്കർട് : ലോങ് ഫിറ്റഡ് മാക്സി ഡെനിം സ്കർട്, ഷോർട് ഹെംലൈൻ സ്കർട്... സോളി‍‍‍ഡ് ക്രിസ്പ് ക്രോപ് ടോപിനൊപ്പം അണിഞ്ഞു കറങ്ങിനടക്കാം.

debbnn667

- അർജുൻ വാസുദേവ്, ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്, എജ്യുക്കേറ്റർ, നിഫ്റ്റ്, കണ്ണൂ

Arjun-Vasudev
Tags:
  • Fashion