Wednesday 26 May 2021 03:18 PM IST : By സ്വന്തം ലേഖകൻ

ഐ ബ്രോ ഷേപ്പ് ചെയ്യാന്‍ വെറും സോപ്പ് മതിയെന്നേ: മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പുതിയ പരീക്ഷണം ഇങ്ങനെ

eye-brow

തിൻ  ബ്രോസിനും നാച്ചുറൽ ബ്രോസിനും ശേഷം ഇപ്പോൾ ട്രെൻഡിംഗ് ആയിരിക്കുന്ന സ്റ്റൈൽ ആണ് 'സോപ്പ് ബ്രോസ് '.ഒട്ടുമിക്ക മേക്കപ്പ് ആർട്ടിസ്റ്റുകളും ഇപ്പോൾ ഈ രീതിയാണ് ഉപയോഗിക്കുന്നത്. പേരു പോലെ തന്നെ, ഐ ബ്രോസ് സോപ്പ് ഉപയോഗിച്ച് ഷേപ്പിൽ നിർത്തുന്നതാണ് ഈ രീതി.ഐ ബ്രോ ജെല്ലിനെക്കൾ കൂടുതൽ സമയം പുരികങ്ങളെ ഷേപ്പിൽ നിർത്താൻ സോപ്പിനു കഴിയും. മാത്രമല്ല,സ്റ്റൈൽ ചെയ്യാൻ സോപ്പ് ഉപയോഗിക്കുന്നതിനാൽ   വിലയും അധികമല്ല. ഇനി ബ്രോ ജെല്ലിനു പകരം ഈ രീതി പരീക്ഷിക്കാം, ഇത് പുരികത്തിനു 'ലാമിനേറ്റഡ് ലുക്ക്‌' നൽകും.എങ്ങനെയാണിത് ചെയ്യേണ്ടതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ :

•പിയേർസ് സോപ്പ് :

എല്ലാവർക്കും ഇഷ്ടമുള്ള ഈ സോപ്പ് ഇപ്പോൾ ഒന്നിൽ കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.ഗ്ലിസെറിൻ ഉള്ള സോപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.ഈ ടെക്‌നിക്കിന് മാത്രമായുള്ള ടൂൾസും ഇപ്പോൾ വിപണിയിലുണ്ട്.

•ഡിസ്പോസബിൾ സ്പൂലി ബ്രഷ്:

സോപ്പ് ബ്രോ ലുക്ക്‌ പെർഫെക്ട് ആയി ചെയ്യുവാൻ വേണ്ട ടൂൾ ആണിത്.ഒരു പാക്ക് ഡിസ്പോസബിൾ സ്പൂലി കരുതുക.

eye-brow-1

ചെയ്യേണ്ട രീതി :

1. സോപ്പിന്റെ മുകൾഭാഗം നനയ്ക്കുക.

കുറച്ചു വെള്ളം ഉപയോഗിച്ച് സോപ്പിൽ നനവ് വരുത്തുക.കുറച്ചു സെറ്റിങ് സ്പ്രേ ഉപയോഗിക്കുന്നത് നല്ലതാണ്.സോപ്പിൽ നനവ് അധികമായാൽ പത വരാൻ സാധ്യതയുണ്ട്.

2. സ്പൂലി ബ്രഷ് കോട്ട് ചെയ്യുക.

സ്പൂലി ബ്രഷ് നനവുള്ള സോപ്പിനു മുകളിലൂടെ ഉരയ്ക്കുക.ബ്രഷ് മുഴുവനായും കോട്ട് ആയെന്ന് ഉറപ്പുവരുത്തുക.

3. സ്പൂലി ഉപയോഗിച്ച് പുരികം ബ്രഷ് ചെയ്യുക.

 ഇങ്ങനെ ചെയ്യുമ്പോൾ മുകളിലേക്ക് ചെയ്യാൻ ശ്രദ്ധിക്കുക.ഇത് പുരികങ്ങൾക്ക് ഫ്ലഫി ലുക്ക്‌ നൽകും.

4. വിരലുകൊണ്ട് സെറ്റ് ചെയ്യുക.

വിരലുകൊണ്ട് പുരികങ്ങൾ അമർത്തുക.

പുരികങ്ങൾ കുറച്ച് മുകളിലേക്കാണെന്ന് തോന്നിയാൽ,അവയ്ക്കു മുകളിലൂടെ സ്പൂലി ഉപയോഗിച്ച് ഷേപ്പ് വരുത്തുന്നത്, ഒരു ക്ലീൻ ഫിനിഷ് നൽകും.

വേണമെങ്കിൽ ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് ഗ്യാപ് എല്ലാം ഫിൽ ചെയ്യുക.

കംപ്ലീറ്റ് സോപ്പ് ബ്രോ ലുക്ക്‌ റെഡി!