Tuesday 18 May 2021 10:56 AM IST : By സ്വന്തം ലേഖകൻ

കൊറിയന്‍ സുന്ദരിമാരുടെ മുഖം കണ്ണാടിപോലെ തിളങ്ങുന്നതിനു പിന്നില്‍: സമ്മറില്‍ പരീക്ഷിക്കാന്‍ 5 മേക്കപ്പ് ടിപ്‌സ്

korean

എല്ലാ ഫാഷൻ ട്രെൻഡ്സും പോലെ തന്നെ കൊറിയൻ ട്രെൻഡ്സും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തവണ പോപ്പുലർ ആയ ട്രെൻഡ്സ് ആയിരിക്കില്ല ഈ തവണ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.ഈ സമ്മറിൽ പരീക്ഷിക്കാവുന്ന ചില കൊറിയൻ മേക്കപ്പ് ട്രെൻഡ്സ് ഇതാ.

മിറർ സ്കിൻ

മേക്കപ്പ് വളരെ കുറച്ച് ഉപയോഗിച്ച് കണ്ണാടി പോലെ തന്നെ തിളക്കമുള്ളതും റീഫ്ലക്റ്റീവ് ആയതുമായ സ്കിൻ ആണ് മിറർ സ്കിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ക്‌ളെൻസിങ് ഓയിൽ ഉപയോഗിച്ച് സ്കിൻ ക്ലീൻ ചെയ്ത ശേഷം,ഹൈഡ്രേറ്റിംഗ് ഫേഷ്യൽ മിസ്റ്റ്,സ്കിൻ എസ്സെൻസ്, സെറം, മൊയിസ്ച്ചുറൈസർ എന്നിവ ഉപയോഗിക്കുക.ആവശ്യമെങ്കിൽ,ഒരു ഡ്രോപ്പ് മൊയിസ്ച്ചുറൈസറോ ഫേഷ്യൽ ഓയിലോ ഫൌണ്ടേഷനുമായി മിക്സ്‌ ചെയ്തശേഷം കവർ ചെയ്യേണ്ട സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക.

korean-5

മൗവ് ഐ മേക്കപ്പ്

ബോൾഡ് ലുക്കിനായി പിങ്ക് അല്ലെങ്കിൽ പർപ്പിൾ ഐ മേക്കപ്പ് ഉപയോഗിക്കാം.എന്നാൽ ഇതിൽ നിന്ന് വളരെ വ്യത്യസ്തമായി മൗവ് ഐഷാഡോ ആണ് ഇപ്പോൾ ട്രെൻഡ്.പർപ്പിൾ -പിങ്ക് ഫാമിലിയിൽ ഒരുപോലെ ഉൾപ്പെടുത്താവുന്നതും എന്നാൽ കുറച്ചു ഗ്രേ ഷേഡ് ഉള്ളതുമാണ്‌ മൗവ്.90കളിലെ ഈ ട്രെൻഡ് ഇപ്പോൾ തിരിച്ച് വന്നിരിക്കുകയാണ്.

korean-1

റോസി ബ്രൗൺ ലിപ്സ്ഈ

സീസണിൽ, ഗ്രേഡിയന്റ് ലിപ് സ്റ്റൈലിൽ നിന്ന് മാറി മുഴുവനായും ലിപ് കളർ ചെയ്യുന്ന രീതിയിലേക്ക് വന്നിരിക്കുകയാണ്.ബ്രൗൺ ഹിന്റ് ഉള്ള റെഡ് നിറം ആണ് 2021 ലെ തരംഗം ആയിരിക്കുന്നത്.കൊറിയൻ മേക്കപ്പ് ട്രെൻഡ്സ് അനുസരിച്ച് ഈ ഷേഡ് കവിളിലും കൺപോളകളിലും ഉപയോഗിക്കാവുന്നതാണ്.

korean-4

ടൗപ് ഐഷാഡോ

ഒരു കാലത്ത് മങ്ങിയ നിറമായി കണ്ട് ഒഴിവാക്കിയിരുന്ന ബ്രൗൺ -ഗ്രേ ടോണുകളുടെ മികച്ച കോമ്പിനേഷൻ ആണിത്.'നോ മേക്കപ്പ് ' രീതി ട്രെൻഡ് ആയി നിൽക്കുന്ന സമയത്ത് തന്നെ ടൗപ് ഐ ഷാഡോയും മേക്കപ്പ് കിറ്റുകളിൽ സ്ഥാനം കണ്ടെത്തി കഴിഞ്ഞു.ഗ്ലിറ്ററിനൊപ്പവും ഈ ഷേഡ് പെയർ ചെയ്യാവുന്നതാണ്.

korean-2

നാച്ചുറൽ ബ്രോ

ബ്രഷ്ഡ് അപ്പ്‌ ബ്രോസ് ആണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.ഈ ട്രെൻഡ് നിങ്ങളുടെ ഗ്രൂമിങ് ടൈം കുറക്കുകയും ചെയ്യുന്നു.നാച്ചുറൽ ബ്രോസ് ബ്രഷ് അപ്പ്‌ ചെയ്തശേഷം ബ്രോ ജൽ ഉപയോഗിച്ചും ആവശ്യമുള്ളിടത്തു നേർത്ത സ്ട്രോക്കുകൾ നൽകിയും ആകർഷകമാക്കാം.

korean-3