Wednesday 03 November 2021 04:25 PM IST : By സ്വന്തം ലേഖകൻ

തിരിച്ചു വരുന്നു ആ ‘ഷറാറ കാലം’! ഫാഷൻ ലോകത്ത് ഒരു തരംഗത്തിന്റെ വീണ്ടെടുപ്പ്

sharara

നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ പെൺകുട്ടികൾക്കായി ഒരു പുതുമ പരീക്ഷിച്ചാലോ....എന്നാൽ പുതുമയെന്നു പറയുന്നതിനെക്കാൾ ഒരു വീണ്ടെടുപ്പ് എന്ന് വിശേഷിപ്പിക്കുന്നതാകും നല്ലത്. ഒരു കാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ പ്രിയ സ്റ്റൈലായിരുന്ന ഷറാറയാണ് ഈ നവരാത്രി കാലത്ത് താരമാകാനൊരുങ്ങുന്നത്. മാറി വന്ന ഫാഷൻ ട്രെൻഡുകൾക്കിടയിൽ പെട്ട് വിസ്മൃതിയിലേക്ക് മാഞ്ഞ ഷറാറ അടുത്തിടെയായി ഫാഷൻ ലോകത്ത് വീണ്ടും സജീവമാകുകയാണ്. പാർട്ടി വെയറായും ഡെയിലി വെയറായും ഏതു കാലാവസ്ഥയ്ക്കും യോജിക്കുന്ന തരത്തിലുള്ള രൂപകൽപ്പന ഷറാറയുടെ ഹൈലൈറ്റാണ്. കാഴ്ചയിൽ ചുരിദാറിനോട് സാമ്യം തോന്നിപ്പിക്കുന്നു എന്നത് ഏതു പ്രായത്തിലുള്ളവർക്കും ഷറാറയെ പ്രിയങ്കരമാക്കുന്നു. ലൂസ് ഫിറ്റഡ് പാന്റും ഇറക്കം കുറഞ്ഞ ടോപ്പും ഇതിനൊരു ക്യൂട്ട് ലുക്ക് നൽകുന്നുണ്ട്. സാരി പോലെയോ മറ്റു പാർട്ടി വെയറുകൾ പോലെയോ അധികശ്രദ്ധ വേണ്ടാതെ കംഫർട്ടായി ഉപയോഗിക്കാം എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.

എൺപതുകളിലാണ് ഈ മോഡൽ ശ്രദ്ധയാകർഷിച്ചു തുടങ്ങിയത്. ഒരു കാലത്ത് ബോളിവുഡ് സിനിമയിലെ നായികമാർ ഷറാറയണിഞ്ഞ് സ്ക്രീനിലെത്തിയത് ഇതിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. സിനിമാപ്പാട്ടുകളുടെ വരികളിൽ പോലും ഷറാറയെ പ്രകീർത്തിക്കുന്നിടം വരെയായിരുന്നു അതിന്റെ പ്രൗഢി. 

ഇപ്പോൾ ഒരു രണ്ടാം വരവിന്റെ തുടക്കത്തിലാണ് ഷറാറ. ഇനിയങ്ങോട്ട് മറ്റൊരു ഷറാറ തരംഗത്തിന്റെ കാലമാണെന്നാണ് ഫാഷൻ വിദഗ്ധരുടെ അഭിപ്രായം...

1.

sharara-6

2.

sharara-2

3.

sharara-7

4.

sharara-5

5.

sharara-3

6.

sharara-4

7.

sharara-1