Saturday 08 January 2022 03:00 PM IST

ആരെങ്കിലുമോർത്തോ തോർത്തും മുണ്ടും ഒക്കെ വേറെ ലെവൽ ആകുമെന്ന്! ഡിസൈനേഴ്സ് ഒരുക്കിയ മികച്ച ഏഴു വസ്ത്രങ്ങൾ ഇതാ..

Pushpa Mathew

fashion-elee45

തോർത്തും തലയിൽ കെട്ടി മുണ്ടും മടക്കി കുത്തി ജാഡയ്ക്കു നിൽക്കുന്ന മലയാളി പയ്യൻസേ... ഇനി തോർത്തും മുണ്ടും നിങ്ങളുടെയല്ല, ഞങ്ങൾ ഗേൾസിന്റെയാണ്. ഫാഷൻ ലോകത്തേക്കു അത്രയൊന്നും കടന്നുവരാത്ത തോർത്തിനും മുണ്ടിനും പുതുഭാവങ്ങൾ നൽകിയത് ‘സേവ് ദി ലൂം’ എന്ന സംഘടന നടത്തിയ ‘കളേഴ്സ് ഓഫ് റസിലിയൻസ്’ എന്ന കാംപെയ്നാണ്.  ഈ കാംപെയിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡിസൈനേഴ്സ് ഒരുക്കിയ മികച്ച ഏഴു വസ്ത്രങ്ങൾ ഇതാ..

Button Masala

_REE8450

തോർത്തിൽ തുന്നിയെടുത്ത ഡ്രസ്.തോർത്തിനുള്ളിൽ കൊയിൻ സ്വീക്കൻസ് വച്ച് റബർബാൻഡ് കൊണ്ടു കെട്ടിയാണ് യോക്കിലെ ബട്ടൻ ഇഫക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിസൈനർ: അനൂജ് ശർമ

Two Way

_REE8516

തിരിച്ചും മറിച്ചും അണിയാം ഈ ഡ്രസ്. ബട്ടൻ ഇഫക്ട് ചെയ്ത വശം തിരിച്ചിട്ടപ്പോൾ കിട്ടിയതാണ് യോക്കിലെ  മിറർ ഇഫക്ട്. ഡിസൈനർ: അനൂജ് ശർമ 

Loom Mix

_REE8339

ഖാദി തോർത്തിനൊപ്പം ബ്ലൂ ചന്ദേരി ചേർത്തെടുത്ത സാരി. പോൾക ഇഫക്റ്റ് നല്‍കി വൈറ്റ് നോട്ട് സ്റ്റിച്ച്. ഡിസൈനർ: ഹിമാൻഷു ഷാനി   

Raw Style

_REE8380

അൺഈവൻ കട്ട് ലെയേർഡ് പാന്റ്സ്. ഒപ്പം കുർത ടോപ് വിത് സ്റ്റിച്ച്ഡ് തോർത്ത്. ഡിസൈനർ : ഉജ്വൽ ദുബെ   

Cape Wrap

_REE8613

രണ്ടു  മുണ്ടിൽ ഒരു കേപ് ഡ്രസ്. കോയിൻ സ്വീക്കൻസ് കൊണ്ട് ബട്ടൻ ഇഫക്ട് നൽകിയിരിക്കുന്നു. ഡിസൈനർ: അനൂജ് ശർമ   

Unbox

_REE8566

ഖാദി മുണ്ട് ബോക്സ് ടോപ്പായി മാറിയപ്പോൾ. ചെസ്റ്റിൽ ഹാഫ് റൗണ്ട് എംബലിഷ്മെന്റ്. ഡിസൈനർ: പദ്മജ കൃഷ്ണൻ 

Thread Line

_REE8663

ഖാദി മുണ്ടിൽ നിന്ന് ഷോർട് ഡ്രസ്. എംബ്രോയ്ഡറി ആണ് സ്റ്റൈൽ എലമെന്റ്. ഡിസൈനർ: പദ്മജ കൃഷ്ണൻ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: അനുഷ്ക കുമാർ, കോസ്റ്റ്യൂം: കളേഴ്സ് ഓഫ് റസിലിയന്‍സ് ബൈ സേവ് ദി ലൂം,  കോർഡിനേഷൻ: പുഷ്പ മാത്യു

Tags:
  • Latest Fashion
  • Fashion
  • Vanitha Fashion
  • Trends