Wednesday 24 May 2023 04:58 PM IST : By സ്വന്തം ലേഖകൻ

കാലുകൾ മരവിക്കുക, കോച്ചിപ്പിടിക്കുക, കുടവയർ എന്നിവ നിസ്സാരമായി കാണരുത്; ചിലപ്പോൾ ഈ ലക്ഷണങ്ങൾക്ക് പിന്നില്‍ കാൽസ്യത്തിന്റെ കുറവാകാം..

calcssccgt

സാധാരണ ഗതിയിൽ 40–50 പ്രായത്തിലാണ് സ്ത്രീകൾക്ക് കാൽഷ്യത്തിന്റെ കുറവ് വരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്രായക്കാരിൽ പോലും ഈ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. മാറുന്ന ആഹാരശീലങ്ങളും ജീവിതരീതിയുമൊക്കെ ഇതിനു കാരണമാകാം. എന്നിരുന്നാലും ആർത്തവവിരാമത്തിന്റെ സമയത്താണ് കാൽസ്യ ഡെഫിഷൻസി ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഹോർമോണ്‍ ഉൽപാദനത്തിലെ മാറ്റങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നത്. കാൽസ്യത്തിന്റെ കുറവ് കാരണം വരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

∙ പേശി വേദന

∙ മുടി കൊഴിച്ചിൽ

∙ മുട്ട് വേദന

∙ പല്ലുകൾക്ക് പൊട്ടൽ, ബലക്കുറവ്, ബ്രൗൺ നിറം ആകുക

∙ കാലുകൾ മരവിക്കുക

∙ തണുപ്പ് കാലത്ത് കോച്ചിപ്പിടിക്കുന്നതു പോലെയുള്ള കാൽ–കൈ വേദന

∙ ഓർമക്കുറവ്

∙ നഖങ്ങളുടെ ബലക്കുറവും പൊട്ടലും

∙ വണ്ണം കൂടുക, വയർ കൂടുക എന്നിവയും ലക്ഷണങ്ങളായി വരാറുണ്ട്.

ഭക്ഷണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം?

∙ ഒരു ഗ്ലാസ് പാൽ ദിവസവും കുടിക്കുന്നത് നല്ലതാണ്.

∙ പാൽ ഉൽപ്പന്നങ്ങളായ തൈര്, മോര് ഒക്കെ ശീലിക്കാം. (ശ്വാസം മുട്ടുള്ളവർ മോരും തൈരും ഒഴിവാക്കി പാലിൽ മഞ്ഞളിട്ട് കുടിക്കുക.)

∙ നെല്ലിക്ക പച്ചയായി തന്നെ കഴിക്കുക. അല്ലാതെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നെല്ലിക്ക ശർക്കരപ്പാനിയിൽ ഇട്ട് വച്ച് ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്.

∙ ചെറു മീനുകൾ– കൊഴുവ, നന്ദൻ എന്നിങ്ങനെയുള്ള മീനുകൾ ധാരാളമായി കഴിക്കാം. ചെമ്മീൻ, മത്തി എന്നിവയൊക്കെയും നല്ലതാണ്.

∙ അവൽ കഴിക്കുന്നതും നല്ലതാണ്.

∙ എള്ളുണ്ട, എള്ള് ചേർത്ത പലഹാരങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.

∙ ഇലക്കറികൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക.

∙ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ദിവസത്തിൽ 8 ഗ്ലാസ് എങ്കിലും ശീലിക്കാം.

∙ ആവശ്യത്തിനുള്ള സൂര്യപ്രകാശം കിട്ടാനും ശ്രദ്ധിക്കുക. ശരീരത്തിലേക്ക് കാൽഷ്യം ആഗിരണം ചെയ്യാനുള്ള വൈറ്റമിൻ ഡി ഇങ്ങനെയാണ് ലഭ്യമാകുക.

∙ സോയ, സോയ് മിൽക് ഒക്കെ വളരെ നല്ലതാണ്. പാൽ കുടിക്കാത്തവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

∙ പലതരം ധാന്യങ്ങൾ കഴിച്ച് ശീലിക്കുക.

∙ ഓറഞ്ച്, മുസംബി ഒക്കെ കഴിക്കാം. ജ്യൂസായി കുടിക്കാം.

∙ ബദാം, ഉണക്കമുന്തിരി, ഫിഗ്, വാൾനട്ട് എന്നിവ 3–5 എണ്ണം വച്ച് ദിവസവും കഴിക്കാം.

Tags:
  • Health Tips
  • Glam Up