Wednesday 30 November 2022 03:54 PM IST : By സ്വന്തം ലേഖകൻ

വായ പൊത്തി ചിരിക്കേണ്ട ഗതികേടിലാണോ? മഞ്ഞ പല്ലുകൾ വെളുപ്പിക്കാൻ ഉഗ്രൻ ബ്യൂട്ടി ടിപ്സുകൾ! വീട്ടിൽ തന്നെ പരീക്ഷിക്കാം..

yellow_teeth_683x

സുന്ദരമായ മുഖമാണെന്ന് നാലാൾ പറയണമെങ്കിൽ ചിരിയും മനോഹരമായിരിക്കണം. ക്രമം തെറ്റിയ പല്ലുകളാണെങ്കിലും, ഒരൽപം പൊങ്ങിയിരുന്നാലും ഒന്നും പ്രശ്നമല്ല. പക്ഷെ, പല്ലിന്റെ നിറം വളരെ പ്രധാനമാണ്. മഞ്ഞ പല്ലുകൾ കാണിച്ച് കൂട്ടുകാർക്ക് മുന്നിൽ ചിരിച്ചാലുള്ള അവസ്ഥയെന്തായിരിക്കും? ആകെ നാണക്കേടാകും എന്ന് ഉറപ്പാണ്. പ്രത്യേകിച്ചും വൃത്തിയുടെ കാര്യത്തിൽ നമ്മൾ മലയാളികൾ എന്നും മുൻപന്തിയിലാണ്. ഇതാ മഞ്ഞ പല്ലുകൾ പുറത്തുകാണിക്കാൻ മടിക്കുന്നവർക്കായി ഉഗ്രൻ ബ്യൂട്ടി ടിപ്പുകൾ. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികളാണ് ഇവ; 

1. നാരങ്ങ നീര് കൊണ്ട് പല്ല് തേക്കുന്നത് മുത്തുപോലെ പല്ലുകള്‍ തിളങ്ങാൻ സഹായിക്കും. 

2.  ഒലീവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം പല്ലില്‍ തേക്കുന്നത് വളരെ നല്ലതാണ്. അഞ്ചു ദിവസത്തിനുള്ളില്‍ മാജിക്  കാണാം. 

3.  പല്ലിനു മുകളിലുള്ള കടുപ്പമുള്ള മഞ്ഞ ആവരണം കളയാന്‍ കാരറ്റ് ചവയ്ക്കുന്നത് നല്ലതാണ്. അതുപോലെ പല്ലിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കും. 

4. നല്ല പഴുത്ത സ്‌ട്രോബറി പല്ലിന് തിളക്കം കൂട്ടും. സ്‌ട്രോബറി പേസ്റ്റാക്കി പല്ലില്‍ പുരട്ടി അഞ്ചു മിനിറ്റിനുശേഷം കഴുകി കളയുക. 

5. പഴത്തൊലി ഉപയോഗിച്ച് പല്ല് വെളുപ്പിക്കാം. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ മാത്രം മതി. 

6. ചായ സ്ഥിരമായി കുടിക്കുന്നവരുടെ പല്ലിൽ കറ പിടിക്കും. അതുപോലെ പുകയിലയും എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനു ഗുണകരമാണ്.

Tags:
  • Glam Up
  • Beauty Tips