Tuesday 21 January 2020 03:50 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു പൊട്ടിച്ചാൽ അടയാളം ഉറപ്പ്! മുഖക്കുരു മാറ്റാൻ അഞ്ച് ട്രിക്കുകൾ

pimple

മുഖക്കുരുപ്രശ്നങ്ങൾ പുരുഷന്മാരേയും കാര്യമായി അലട്ടാറുണ്ട്. ഒരു കാരണവശാലും കുരു പൊട്ടിക്കരുത്. അത് അടയാളങ്ങൾ വീഴ്ത്തും.

∙ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഫേസ് സ്ക്രബ് ഉപയോഗിച്ച് ചർമം വൃത്തിയാക്കുന്നത് മൃതകോശങ്ങളും പൊടിയുമൊക്കെ മാറ്റി ചർമസുഷിരങ്ങൾ അടയാതിരിക്കാൻ സഹായിക്കും.

∙ മുഖക്കുരുവിനുള്ള മികച്ച മരുന്നാണ് സാലിസിലിക് ആസിഡ്. അത് അടങ്ങിയിട്ടുള്ള ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

∙ എണ്ണമയമുള്ള ചർമമുള്ളവർ, ഇടയ്ക്ക് പുരുഷൻമാർക്ക് മാത്രമായുള്ള ഫേസ്മാസ്കുകൾ ഉപയോഗിച്ച് എണ്ണമയം മാറ്റുക.

∙ മുഖക്കുരു ഉള്ളപ്പോൾ ചൂടുവെള്ളത്തിൽ മുഖം കഴുകുന്നത് ഒഴിവാക്കുക.