Saturday 08 August 2020 11:29 AM IST : By സ്വന്തം ലേഖകൻ

ലോക്ഡൗൺ കാലത്തെ ചുവർചിത്രകല ; ക്ഷേത്ര നടപ്പുരയിൽ അഷ്ടലക്ഷ്മീ ചിത്രങ്ങളൊരുക്കി ഷിബു

shi

ലോക്ഡൗൺ കാലത്ത് ക്ഷേത്രത്തിൽ ചുമർചിത്രങ്ങൾ കൊണ്ടൊരു പുതുലോകം ഒരുക്കിയിരിക്കുകയാണ് മരട് സ്വദേശി ഷിബു. ശ്രീ പൂണിത്തുറകൊട്ടാരം യക്ഷി ക്ഷേത്രത്തിലാണ് ഷിബു ചുമർചിത്രകലയിലെ വിസ്മയം ഒരുക്കിയിരിക്കുന്നത്.

സുഹൃത്ത് ക്ഷേത്രത്തിൽ ചെയ്ത് വച്ച ശിൽപങ്ങൾ പെയിന്റ് ചെയ്യാനാണ് ഷിബു ആദ്യം എത്തിയത്. പിന്നീട് ലോക്ഡൗൺ കാലമായപ്പോഴേക്കുമാണ് ഈ പെയിന്റിങ്ങ് വിപുലീകരിച്ചാലോ എന്ന ആലോചനയുണ്ടാകുന്നത്. പുതിയ നടപ്പുരയിൽ അഷ്ടലക്ഷ്മീ ചിത്രങ്ങൾ ഒരുക്കിയാണ് ഷിബു ചുവർചിത്രകലയുടെ മുഴുവൻ സൗന്ദര്യവും ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടെത്തിച്ചത്. അക്രലിക് പെയിന്റിലാണ് ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുന്നത്.

വിഡിയോ കാണാം :

Tags:
  • Glam Up