Monday 28 November 2022 01:25 PM IST : By സ്വന്തം ലേഖകൻ

കണ്‍തടത്തിലെ കറുപ്പ്, ചുണ്ടുകൾക്ക് ചുറ്റുമുള്ള അടയാളങ്ങൾ എന്നിവ മറയ്ക്കാം; കൺസീലർ ഉപയോഗിക്കേണ്ട വിധം ഇങ്ങനെ!

conccc442267

ഇന്നത്തെ കാലത്ത് പാർട്ടികൾക്കോ ആഘോഷങ്ങൾക്കോ മാത്രമല്ല വീടിനു പുറത്തിറങ്ങുമ്പോഴും മേക്കപ്പ് ചെയ്യുന്നവരാണ് നമ്മൾ. മുഖത്തെ കറുത്ത പാടുകൾ മായ്ക്കാൻ മേക്കപ്പ് കിറ്റിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കൺസീലർ. എന്നാൽ കൺസീലർ എന്തിനാണ് ഉപയോഗിക്കുന്നതെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും പലർക്കും അറിയില്ല. 

കൺസീലർ മനസ്സിലാക്കി ഉപയോഗിക്കാം 

. മേക്കപ്പ് ചെയ്യുമ്പോൾ മുഖത്തും കഴുത്തിലുമുള്ള മുഖക്കുരുവിന്റെ പാടുകൾ, വെളുത്തതും കറുത്തതുമായ പിഗ്മെന്റേഷൻ പാടുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പ്, ചുണ്ടുകൾക്ക് ചുറ്റുമുള്ള അടയാളങ്ങൾ എന്നിവ മറയ്ക്കാനാണ് കൺസീലർ ഉപയോഗിക്കുന്നത്. 

. മേക്കപ്പ് തുടങ്ങുന്നതിനു മുൻപ് ക്ലെൻസിങ് ചെയ്യുന്നു. പ്രൈമറിനുശേഷം കൺസീലർ കൊണ്ട് പാടുകൾ മറയ്ക്കാം. 

. മുഖത്തിന്റെ നിറത്തിനനുസരിച്ചാണ് കൺസീലർ തിരഞ്ഞെടുക്കേണ്ടത്. 

. ഓറഞ്ച്, മഞ്ഞ, ചുവപ്പ്, പച്ച എന്നീ നിറങ്ങൾ അടങ്ങിയ കൺസീലർ പാലറ്റ് മാർക്കറ്റുകളിൽ ലഭ്യമാണ്. 

. ആദ്യം കണ്‍സീലര്‍ ഇട്ടതിനുശേഷമാണ് ഫൗണ്ടേഷന്‍ ഇടുക. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ കണ്‍സീലര്‍ മങ്ങിപ്പോയാൽ മുഖത്തെ കടുപ്പമുള്ള പാടുകളോ മുഖക്കുരുവോ ഉള്ളിടത്ത് മാത്രം വീണ്ടും ഉപയോഗിക്കാം.

Tags:
  • Glam Up
  • Beauty Tips