Tuesday 16 May 2023 03:52 PM IST : By സ്വന്തം ലേഖകൻ

‘കൺപീലികൾക്കു കറുത്ത നിറം നൽകും വാസലിൻ’; മാൻമിഴിയഴകിന് ആറു കാര്യങ്ങള്‍

eyelasss43256g

മാൻമിഴിയഴകിന് വിടർന്ന കണ്ണുകളും കറുത്ത ഇടതൂർന്ന പീലികളും മാത്രം മതി. ഐലൈനർ, മസ്കാര പോലുള്ള കോസ്‌മെറ്റിക്കുകളുടെ നിരന്തര ഉപയോഗം കൺപീലികൾ കൊഴിഞ്ഞുപോകാന്‍ കാരണമാകുന്നു. കണ്‍പീലികള്‍ ഇടതൂര്‍ന്നതും കരുത്തുറ്റതുമാകാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില നാടന്‍ ടിപ്സ് ഇതാ.. 

∙ ദിവസവും കിടക്കും മുൻപ് കൺപീലികളിൽ ആവണക്കെണ്ണ പുരട്ടുന്നതു കറുത്ത ഇടതൂർന്ന പീലികൾ വളരാൻ സഹായിക്കും.

∙ ആവണക്കെണ്ണ പോലെ തന്നെ ഫലപ്രദമാണ് ഒലീവ് എണ്ണയും. കൺപീലികൾക്കു കരുത്തു പകരും.

∙ കിടക്കും മുൻപ് കൺപീലികളിൽ വാസലിൻ പുരട്ടുന്നത് കൺപീലികൾക്കു കൂടുതൽ കറുത്ത നിറം നൽകും.

∙ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ചേർന്ന ഭക്ഷണം സ്ഥിരമാക്കുക.

∙ ഗ്രീൻ ടീ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു കണ്ണ് കഴുകുന്നത് കണ്ണുകൾക്ക് ഉന്മേഷവും ആരോഗ്യവും നൽകുന്നു.

∙ ചെറിയ ബ്രഷ് ഉപയോഗിച്ചു കൺപീലികൾ ചീകുക. ഇത് കൺപീലികളുടെ വളർച്ച ത്വരിതപ്പെടുത്തും.  

Tags:
  • Glam Up
  • Beauty Tips